ഡബ്ലിന്‍: 600 സിറിയന്‍, ഇറിട്ടേന്‍ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനു സന്നദ്ധമാണെന്നും, ഇതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണെന്നും ഐറിഷ് സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയനെ അറിയിച്ചു. അടുത്ത രണ്ടു വര്‍ഷം കൊണ്ടു 600 കുടിയേറ്റക്കാരെ സ്വീകരിക്കുമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കുന്നതിനുള്ള യൂറോപ്യന്‍ യൂണിയന്റെ റീലൊക്കേഷന്‍ പദ്ധതിയുടെ ഭാഗമായാണ് അയര്‍ലന്‍ഡ് കടിയേറ്റക്കാരെ സ്വീകരിക്കുന്നത്.
മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ അപകത്തില്‍പ്പെട്ട് കൊല്ലപ്പെടുന്ന അനധികൃത കുടിയേറ്റക്കാരടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കുടിയേറ്റക്കാരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് യൂറോപ്യന്‍ യൂണിയന്‍ റീലൊക്കേഷന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ റിലൊക്കേഷന്‍ പദ്ധതി കഴിഞ്ഞ ദിവസമാണ് ഐറിഷ് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തത്. യൂറോപ്യന്‍ യൂണിയന്‍ ജസ്റ്റിസ് മിനിസ്റ്ററുമായി ലക്‌സംബര്‍ഗില്‍ വച്ച് നടത്തുന്ന മീറ്റിംഗില്‍ പുതിയ പദ്ധതികളും, കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനു മുന്നോടിയായാണ് സര്‍ക്കാര്‍ പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ ജസ്റ്റിസ് ആന്‍ഡ് ഹോം അഫയേഴ്‌സ് നിയമനിര്‍മ്മാണ പദ്ധതിയുമായി അയര്‍ലന്‍ഡ് ഇനിയും യോജിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേയമയം കുടിയേറ്റവുമായി ബന്ധപ്പെട്ട പദ്ധതികള്‍ സംബന്ധിച്ചു അയര്‍ലന്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള അനുകൂലമായ പ്രതികരണമാണ് ആശാവഹണെന്ന് യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള കരാറിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് തിങ്കളാഴ്ച ലക്‌സംബര്‍ഗിലേക്കു പുറപ്പെടും. യൂറോപ്യന്‍ യൂണിയന്‍ ജസ്റ്റിസ് വിഭാഗം മന്ത്രിയുമായി ഫിറ്റ്‌ജെറാള്‍ഡ് ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നാണ് സൂചനകള്‍.
-എജെ-