ഹൂസ്റ്റണ്‍: യു.എസിലെ നോര്‍ത്ത് കരോലീനയ്ക്ക് സമീപം ഹിന്ദു ക്ഷേത്രം നിര്‍മാണ മേഖലയില്‍ ആക്രമണം. ക്ഷേത്രത്തിന്റെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു സൈന്‍ ബോര്‍ഡാണ് വെടിവച്ച് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ബോര്‍ഡില്‍ വെടിയേറ്റ 60 ദ്വാരങ്ങള്‍ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി.
ബോര്‍ഡ് നശിപ്പിക്കപ്പെട്ടത് ജൂലൈ നാലിനായിരിക്കുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. ഏകദേശം 200 യു.എസ്. ഡോളറിന്റെ നാശനഷ്ടം രേഖപ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി. പ്രദേശത്ത് 3,600 സ്ക്വയര്‍ഫീറ്റ് വലുപ്പത്തിലുള്ള ക്ഷേത്ര നര്മാണത്തിനുള്ള ഒരുക്കങ്ങളിലായിരുന്നു പ്രദേശത്തെ ഹിന്ദു സംഘടനകള്‍. ഏകദേശം 7.6 ഏക്കര്‍ സ്ഥലമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. യു.എസില്‍ മാസങ്ങള്‍ക്ക് മുമ്പും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.