കുട്ടികളുടെ സുരക്ഷിതത്വത്തില്‍ ആശങ്ക വര്‍ധിക്കുന്നു,തൃപ്തരല്ലെന്ന് Tusla

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കുട്ടികളുടെ സുരക്ഷിതത്വത്തില്‍ പൂര്‍ണമായും തൃപ്തരല്ലെന്നു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഏരിയ മാനേജര്‍മാര്‍. കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ച ആശങ്കകള്‍ വര്‍ധിക്കുകയാണെന്നറിയിച്ച Tusla യുടെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഏരിയ മാനേജര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ അധികൃതര്‍ പുറത്തു വിട്ടിരിക്കുന്നത്.
രാജ്യത്തെ കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച കടുത്ത ആശങ്ക നിലനില്‍ക്കുന്നതായി Tusla-യുടെ 17 ഏരിയ മാനേജര്‍മാരില്‍ ആറു പേരും നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡബ്ലിന്‍ നോര്‍ത്ത്, ലൂത്ത,് മീത്ത്, കവാന്‍ മോനഗാന്‍, ദ മിഡ്‌ലാന്‍ഡ്, ദ മിഡ്‌വെസ്റ്റ്, സില്‍ഗോ, ലെയിന്‍ട്രിം, വെസ്റ്റ് കവാന്‍, എന്നിവിടങ്ങളിലെ ചൈല്‍ഡ് മാനേജര്‍മാരാണ് കുട്ടികളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന റിപ്പോര്‍ട്ട് അധികൃതര്‍ക്കു നല്‍കിയിരിക്കുന്നത്.

സോഷ്യല്‍ വര്‍ക്കര്‍മാരുടെ അഭാവം മൂലം 5000 ത്തോളം കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കുട്ടികളുടെ സുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങളും പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 27,300 ചൈല്‍ഡ് പൊട്ടക്ഷന്‍ കേസുകളാണ് Tusla യ്ക്ക് ഏറ്റെടുക്കേണ്ടി വന്നത്. എന്നാല്‍, ഇതില്‍ 8865 കേസുകളില്‍ ഇതുവരെ സോഷ്യല്‍ വര്‍ക്കര്‍മാരെ നിയോഗിക്കാന്‍ Tusla യ്ക്കു സാധിച്ചിട്ടില്ല. സോഷ്യല്‍ വര്‍ക്കര്‍മാരുടെ അഭാവം Tusla യുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം നടത്തിയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1600 കേസുകള്‍ക്കു മികച്ച രീതിയിലുള്ള ഫോളോ അപ് ആവശ്യമാണ്. ഇതില്‍ 650 കേസുകള്‍ അതീവ ശ്രദ്ധ ആവശ്യമുള്ളവയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: