നെടുമ്പാശേരിയില്‍ ആഫ്രിക്കന്‍ യുവതിയുടെ കയ്യില്‍ നിന്ന് മയക്കമരുന്ന് പിടിച്ചെടുത്തു

നെടുമ്പാശേരി: ഇന്നലെ രാത്രി ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ദോഹ വഴി പോകാനെത്തിയ ആഫ്രിക്കന്‍ യുവതിയില്‍ നിന്നും പിടിച്ചെടുത്തത് എഫിട്രിന്‍ എന്ന മയക്കുമരുന്നാണെന്ന് കണ്ടെത്തി. ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് എഫിട്രിന്‍ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇവര്‍.ഇന്ത്യയില്‍ ഒരു കിലോയ്ക്ക് ലക്ഷം രൂപയാണ് വില. എന്നാല്‍ വിദേശത്ത് കിലോയ്ക്ക് രണ്ടു കോടി വരെ വിലയുണ്ട്. 16 കിലോഗ്രാം എഫിട്രിനാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

പാസ്‌പോര്‍ട്ട് രേഖകള്‍ പരിശോധിച്ചപ്പോള്‍ നിരവധി തവണ ഇവര്‍ ഇന്ത്യയില്‍ എത്തിയിരുന്നുവെന്ന് കണ്ടെത്തി. ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ദോഹ വഴി ജോഹന്നാസ്ബര്‍ഗിലേക്ക് പോകാനാണ് ഇവര്‍ നെടുമ്പാശേരിയില്‍ എത്തിയത്. ബാഗേജിനകത്ത് 52 ചെറിയ വാനിറ്റി ബാഗുകളില്‍ പ്രത്യേക അറകളുണ്ടാക്കിയാണ് എഫിട്രിന്‍ ഒളിപ്പിച്ചത്.

Share this news

Leave a Reply

%d bloggers like this: