ബ്ലിന്‍: ജലക്കരം അടക്കാത്തവരെ ഐറിഷ് വാട്ടര്‍ ഫോണ്‍ വിളിക്കുന്നതായി ആരോപണം. അതേ സമയം ആരോപണം ഐറിഷ് വാട്ടര്‍ നിഷേധിച്ചു. പ്രായമായവരെ വിളിച്ച് കരമടക്കുന്നതിന് ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് സോഷ്യലിസ്റ്റ് ടിഡി പോല്‍ മുര്‍ഫി ആണ് പറഞ്ഞത്. അത്തരത്തില്‍ പരാതികള്‍ താന്‍ കേട്ടെന്ന് ടിഡി വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ ബില്ലടക്കാന്‍ ആവശ്യപ്പെട്ട്ഫോണ്‍ചെയ്യുന്നില്ലെന്ന് ഐറിഷ് വാട്ടര്‍ വ്യക്തമാക്കി.
ബില്ലടക്കാന്‍ ആവശ്യപ്പെട്ട് ഫോണ്‍ ചെയ്യുന്നത് രണ്ടാമത്തെ വാട്ടര്‍ ബില്ല് നല്‍കി 21ദിവസം കഴിയാതെ ആരംഭിക്കില്ലെന്നാണ് ഐറിഷ് വാട്ടര്‍ പറയുന്നത്. ഫോണ്‍ കോള്‍ വന്ന ഉപഭോക്താക്കളോട് ശാന്തമായി എന്തുകൊണ്ട് ബില്ലടക്കില്ലെന്ന് വ്യക്തമാക്കാന്‍ മുര്‍ഫി വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കരമടക്കാന്‍ ആവശ്യപ്പെട്ട് ഈ ഘട്ടത്തില്‍ ഫോണ്‍കോള്‍ പോകുന്നില്ലെന്ന് ഐറിഷ് വാട്ടര്‍ വക്താവ് പറയുന്നു. അതേ സമയം രജിസ്റ്ററ്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് ഫോളോ അപ് ഫോണ്‍ കോള്‍ ചെയ്യുന്നുണ്ട്. ഇതാകട്ടെ ഡയറക്ട്ഡെബിറ്റില്‍ തെറ്റായ വിവരങ്ങള്‍ ഉള്ളവര്‍ക്കാണ്. നിശ്ചിത സമയം വരെ ബില്ല് അടക്കാതിരിക്കുന്നതിന് ഓര്‍മ്മപ്പെടുത്തലൊന്നും ഉണ്ടാകില്ലെന്നും അതിന്ശേഷം മാത്രമേ അറിയിപ്പ് ലഭിക്കൂവെന്നും ഐറിഷ് വാട്ടര്‍ വ്യക്തമാക്കുന്നു.
ഐറിഷ് വാട്ടര്‍ ഉപഭോക്താക്കളെ സമീപിക്കുന്നുത് പരമാവധി ചെലവ് കുറയ്ക്കാവുന്ന വിധത്തിലായിരിക്കും. പേയ്മെന്‍റ് ഫോളോ അപ് നടപടികള്‍ കഴിഞ്ഞ ശേഷംമാത്രമായിരിക്കും ടെക്സ്റ്റ് മെസേജ് വഴിയോ ഫോണ്‍കോള്‍ വഴിയോ കരമടക്കാത്തവര്‍ക്ക് ഓര്‍മ്മപ്പെടുത്തല്‍ വരിക. കത്തയക്കുകോ മെസേജ് അയക്കുകയോ ചെയ്ത ശേഷം നേരിട്ട് ഐറിഷ് വാട്ടര്‍ ഫോണ്‍ വഴി ബന്ധപ്പെടാനാണ് ഉദ്ദേശിക്കുന്നത്. പകുതിയില്‍ താഴെ പേരാണ് ജലക്കരം നിലവില്‍ നല്‍കിയിരിക്കുന്നത്. അതേ സമയം തന്നെ ഐറിഷ് വാട്ടറിന്‍റെ അടുത്ത നടപടി ജനങ്ങളെ പേടിപ്പിച്ച് കരം പിരിക്കലാകുമെന്ന് മുര്‍ഫി ആരോപിച്ചു.
വാടകക്കാരെയായിരിക്കും അടുത്തതായിലക്ഷ്യം വെയ്ക്കുന്നത്. ഭൂഉടമകളോട് ജലക്കരം നടപ്പാക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. കരം അടക്കുന്നത് വാടകക്കാരാണെന്നും ഇതില്‍ ഭൂവുടമക്ക് ഗുണമൊന്നും ലഭിക്കുന്നില്ലെന്നും പറയുകയും ചെയ്തു. ജലക്കരത്തിനെടിരെ നിലവില്‍ കുടത്ത പ്രതിഷേങ്ങളാണ് നടക്കുന്നത്. എങ്കിലും ബില്ല് നല്‍കി തുടങ്ങിയതോടെ ഒരു വിഭാഗം കരം നല്‍കുകയും ചെയ്തു. ആഗസ്റ്റ് 29ന് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.