രാജ്യത്തെ കുറഞ്ഞ വേതനം ഉയര്‍ത്താന്‍ നിര്‍ദേശം സമര്‍പ്പിച്ചു..

ഡബ്ലിന്‍: രാജ്യത്തെ കുറഞ്ഞ കൂലി €9.15 ആക്കണമെന്ന് നിര്‍ദേശം സമര്‍പ്പിച്ചു. മണിക്കൂറിന് അമ്പത് സെന്‍റ്  വര്‍ധിപ്പിക്കാനാണ് പറ‍ഞ്ഞിരിക്കുന്നത്. മാറ്റം അംഗീകരിച്ചാല്‍ താഴന്ന് വരുമാനക്കാരന്  €1,014 അധികം വരുമാനം ലഭിക്കും.  കഴിഞ്ഞ ആഴ്ച്ച നിര്ദേശങ്ങള്‍ പുറത്ത് വന്നിരുന്നു.

വെള്ളിയാഴ്ച്ച രാത്രിയില്‍ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചു. അടുത്ത ആഴ്ച്ചയിലെ ക്യാബിനറ്റില്‍ ബില്‍ അവതരിപ്പിക്കും. നടപ്പാക്കുന്നുണ്ടെങ്കില്‍ ജനുവരിമുതല്‍ഇത് നലവില്‍ വരും. നിലവില്‍  €8.65 ആണ്കുറഞ്ഞ കൂലിയുള്ളത്. കഴഞ്ഞ കുറെ മാസങ്ങളായി ലോ പേ കമ്മീഷന്‍ വേതന വര്‍ധനയക്ക് ശ്രമിക്കുന്നുണ്ട്.

തൊഴിലില്ലായ്മ, മത്സരം, തുടങ്ങിയ പരിഗണിച്ചാണ് പുതിയ നിരക്ക് തീരുമാനിച്ചിരിക്കുന്നത്. നടപടിയുടെ ഭാഗമായി സര്‍ക്കാര്‍ പിആര്‍എസ്ഐ പരിശോധിക്കാനാണ് സാധ്യത. മാറ്റം അംഗീകരിച്ചാല്‍ ഇത് രണ്ടാം തവണയാണ് ലേബര്‍-ഫിനഗേല്‍ കൂട്ട് കെട്ട് കുറഞ്ഞ വേതനം ഉയര്‍ത്തുന്നത്.

വേതനം ഉയര്‍ത്തുന്നതിന് മിക്കവരും അനുകൂലമാണെന്ന് സര്‍വെയും ഉണ്ടായിരുന്നു. ഇതാകട്ടെ ജീവിക്കാനുതകുന്ന വേതനമായ €11.50 വരെ മണിക്കൂറിന് നല്‍കണമെന്നുമായിരുന്നു.

Share this news

Leave a Reply

%d bloggers like this: