ഡബ്ലിന്‍: ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളം നൈറ്റ് വിജില്‍ ഈ മാസം 24 ന് ലൂക്കനില്‍ നടക്കും. കഴിഞ്ഞ ആറു വര്‍ഷമായി ഫെയര്‍വ്യൂ വിസിറ്റേഷന്‍ പള്ളിയില്‍ നടത്തി വന്നിരുന്ന നൈറ്റ് വിജില്‍ ഈ മാസം മുതല്‍ ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയിലായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി 10.25 ന് വൈദീകരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന, കുമ്പസാരം തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നി മൊബൈല്‍ നമ്പറുകളില്‍ ലഭ്യമാണ്