തിരുവനന്തപുരം: പുരുഷന്മാരുടെ വിവാഹപ്രായം 18 വയസ്സായി കുറയ്ക്കണമെന്ന് ശുപാര്‍ശ. ഇത് കൂടാതെ തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിസ്ത്യന്‍ വിവാഹമോചനത്തിനുള്ള കാലാവധി എന്നിവയിലും ഭേദഗതി വേണമെന്ന് നിര്‍ദേശം
വനിതാ ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയാണ് ശുപാര്‍ശ നല്‍കിയത്. നിലവില്‍ പുരുഷന്മാര്‍ക്ക് 21 വയസ്സും സ്ത്രീകള്‍ക്ക് 18 വയസ്സുമാണ് വിവാഹ പ്രായം.
ശൈശവ വിവാഹ നിരോധന നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണം. റജിസ്റ്റര്‍ വിവാഹത്തിന് നോട്ടീസ് പതിക്കുന്ന രീതി അവസാനിപ്പിക്കണം. വിവാഹത്തിനുള്ള നോട്ടീസ് കാലയളവ് 30ല്‍ നിന്ന് ഏഴു ദിവസമായി കുറയ്ക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
മുസ്‌ലിം സമുദായങ്ങളില്‍ തലാഖ് ചൊല്ലി വിവാഹമോചനം നിരോധിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. ഇത്തരത്തിലുള്ള വിവാഹ മോചനങ്ങള്‍ ഏകപക്ഷീയമായ നടപടിയാണ്. വിവാഹത്തിലൂടെ ലഭിക്കുന്ന സുരക്ഷിതത്വത്തിന് ഇത് ഭീഷണിയാണ്. അതിനാല്‍ ഇത് നിരോധിക്കണമെന്നാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ക്രിസ്ത്യാനികളില്‍ വിവാഹ മോചന സമയപരിധി ഒരു വര്‍ഷമായി കുറയ്ക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. വിവാഹ മോചനം തേടുന്ന ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് രണ്ടുവര്‍ഷത്തെ സമയപരിധിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.