ദത്തെടുക്കപ്പെട്ടവര്‍ക്ക് ജനന വിവരങ്ങള്‍ അറിയാനുള്ള സാഹചര്യം ഉണ്ടായേക്കും…പുതിയ നിയമം ആലോചനയില്‍

ഡബ്ലിന്‍: ദത്തെടുത്ത ആയിരക്കണക്കിന് കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സാധ്യത തെളിയുന്നു. ഇതിനായി പുതിയ നിയമം നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഈ ആഴ്ച്ച മന്ത്രിസഭായ യോഗത്തില്‍ അഡോപ്ഷന്‍ ബില്‍ ചര്‍ച്ച ചെയ്യും.  ഇതോടെ ദത്തെടുത്തിരിക്കുന്ന കുട്ടികള്‍ക്ക് അവരുടെ ജനയിതാക്കളെക്കുറിച്ച് വിവരം ലഭിക്കും.  നിലവില്‍ നിയമപരമായ നിരവധി നൂലാമാലകള്‍ ഇക്കാര്യത്തിലുണ്ട്.

രക്ഷിതാവിന്‍റെ അവകാശത്തിന്‍റെ ഭാഗമായുള്ള  സ്വകാര്യതയും മറ്റും ഭരണഘടനാപരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇത് മൂലം ദത്തെടുത്തവര്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ് നല്‍കാറില്ല. ഈ പ്രശ്നത്തെ മറികടക്കാന്‍ ദത്തെടുത്ത കുട്ടികള്‍ അവരുടെ ജനയിതാക്കളുടെ സ്വകാര്യതയെ മാനിക്കുമെന്ന് സ്വയം പ്രഖ്യാപിക്കേണ്ടി വരും. കൂടാതെ രക്ഷിതാവുമായി ബന്ധപ്പെടില്ലെന്നും ഉറപ്പ് നല്‍കേണ്ടി വരും.

അതേ സമയം ഇത്തരമൊരു ഉറപ്പ് ലംഘിച്ചാല്‍ എന്തായിരിക്കും നടപടിയെന്നത് സംബന്ധിച്ച് വ്യക്തത ഇല്ല.  ദത്തെടുക്കുന്നതിന് പുതിയ ഇന്‍ഫര്‍മേഷന്‍ രജിസ്റ്റര്‍ ടുസ്ള തയ്യാറാക്കും. ദത്തെടുക്കപ്പെട്ടവര്‍ക്ക് ഇവരെ സമീപിച്ച് വിവരങ്ങള്‍ തിരക്കാവുന്നതാണ്.  നിയമം നടപ്പാക്കും മുമ്പ് ഒരു വര്‍ഷത്തെ അവബോധ പരിപാടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: