തുര്‍ക്കിയില്‍ ഭീകരാക്രമണം; 27 പേര്‍ കൊല്ലപ്പെട്ടു

 

അങ്കാര: സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കിയിലെ പ്രധാനപ്പെട്ട നഗരമായ സുറൂക്കിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം ആളുകള്‍ക്കു പരിക്കേറ്റു. പ്രാദേശിക സമയം ഉച്ചക്കു 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഒരു പൂന്തോട്ടത്തിനു സമീപമാണു സ്‌ഫോടനമുണ്ടായത്. ശക്തമായ സ്‌ഫോടമാണു നടന്നതെന്നു ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോടു പറഞ്ഞു.

നൂറുകണക്കിനു യുവാക്കള്‍ സ്‌ഫോടനസമയത്ത് ഇവിടെയുണ്ടായിരുന്നു. ഐഎസ് ആക്രമണത്തില്‍ തകര്‍ന്ന സിറിയന്‍ നഗരമായ കൊബൈന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനെത്തിയ യുവാക്കളാണു കൂടുതലായും അപകടത്തില്‍പ്പെട്ടത്. സിറിയയില്‍നിന്ന് ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഭയന്നു പലായനം ചെയ്യുന്നവരില്‍ ഭൂരിഭാഗവും തുര്‍ക്കിയിലാണ് അഭയം തേടുന്നത്.

Share this news

Leave a Reply

%d bloggers like this: