ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കുനേരെ പണമെറിഞ്ഞ് പ്രതിഷേധം

 

സൂറിച്ച്: ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കുനേരെ പണമെറിഞ്ഞ് പ്രതിഷേധം. ബ്ലാറ്റര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് പ്രതിഷേധക്കാരിലൊരാള്‍ ബ്ലാറ്റര്‍ക്കുനേരെ വ്യാജ കറന്‍സി നോട്ടുകള്‍ വാരിയെറിഞ്ഞത്. വാര്‍ത്താസമ്മേളനം തുടങ്ങാനായി ബ്ലാറ്റര്‍ സീറ്റിലിരുന്നപ്പോള്‍ ഹാളിലെ മുന്‍നിരയിലുണ്ടായിരുന്ന ബ്രിട്ടീഷ് ഹാസ്യനടന്‍ സൈമണ്‍ ബ്രോഡ്കിനാണ് പ്രതിഷേധ വാക്കുകള്‍ ഉറക്കെ ഉച്ചരിച്ചുകൊണ്ട് വ്യാജ കറന്‍സി നോട്ടുകള്‍ ബ്ലാറ്റര്‍ക്കുമേല്‍ വിതറിയത്. കഴിഞ്ഞ മാസം ബ്രിട്ടനില്‍ നടന്ന ഗ്ലാസ്റ്റണ്‍ബറി ഫെസ്റ്റിവലിനിടെ കെയ്ന്‍ വെസ്റ്റിന്റെ പ്രകടനം തടസപ്പെടുത്താനും സൈമണ്‍ ബ്രോഡ്കിന്‍ ശ്രമിച്ചിരുന്നു.

ഫിഫയുടെ പുതിയ പ്രസിഡന്റിനെ 2016 ഫെബ്രുവരി 26ന് തെരഞ്ഞെടുക്കുമെന്ന് ബ്ലാറ്റര്‍ പറഞ്ഞു. സ്‌പെഷ്യല്‍ കോണ്‍ഗ്രസാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയെന്നും ബ്ലാറ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
-എജെ-

Share this news

Leave a Reply

%d bloggers like this: