കെനിയയില്‍ മലയാളി വെടിയേറ്റ് മരിച്ചു

 

ചെറുപുഴ (കണ്ണൂര്‍): കെനിയയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് അമേരിക്കന്‍ കമ്പനിയുടെ മാനേജരായ ചെറുപുഴ കോലുവള്ളി സ്വദേശി ഇളപ്പുങ്കല്‍ ദിലീപ് മാത്യു (33) മരിച്ചു.

നെയ്‌റോബിയില്‍ കമ്പനി വക താമസസ്ഥലത്ത് ഞായറാഴ്ച പുലര്‍ച്ചെ വെടിയേറ്റ് മരിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഇളപ്പുങ്കല്‍ മാത്യു ലൂസി ദമ്പതികളുടെ മകനാണ്. രണ്ടു വര്‍ഷമായി ഈ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: ഷെല്‍മ (നഴ്‌സ്, സെന്റ് സെബാസ്റ്റ്യന്‍സ് ഹോസ്പിറ്റല്‍, ചെറുപുഴ). മകന്‍: അലന്‍ (മൂന്ന്). മറ്റൊരു സഹോദരന്‍: ദിനൂപ് മാത്യു.

Share this news

Leave a Reply

%d bloggers like this: