തുര്‍ക്കിയില്‍ ഭീകരാക്രമണം നടത്തിയത് വനിത ചാവേര്‍,സുരക്ഷ കര്‍ശനമാക്കി

 

അങ്കാര: മുപ്പത് പേര്‍ കൊല്ലപ്പെട്ട ബോംബ് സ്‌ഫോടനത്തിന് പിന്നാലെ തുര്‍ക്കിയില്‍ സുരക്ഷ കര്‍ശനമാക്കി. അതിര്‍ത്തി പ്രദേശങ്ങളില്‍ ഇനിമുതല്‍ പഴുതുകളില്ലാത്ത സുരക്ഷയായിരിക്കും നടപ്പിലാക്കുകയെന്ന് തുര്‍ക്കി പ്രധാനമന്ത്രി അഹെമത് ദേവൊതൊഗ്ലു വ്യക്തമാക്കി. സിറിയയിലെ കുര്‍ദു നഗരമായ കൊബാനിയില്‍നിന്നു പത്തുകിലോമീറ്റര്‍ മാത്രം അകലെയുള്ള സുറുക്കിലാണ് സ്‌ഫോടനം നടന്നത്. സുറുക്കിലെ സാംസ്‌കാരികനിലയത്തില്‍ ഒരു യുവജന സംഘടന കൊബാനിയുടെ പുനര്‍നിര്‍മാണത്തെക്കുറിച്ചു പത്രസമ്മേളനം നടത്തുമ്പോഴായിരുന്നു സ്‌ഫോടനം ഉണ്ടായത്.

അടുത്തയിടെ കൊബാനി ഐഎസില്‍നിന്ന് കുര്‍ദുകള്‍ തിരിച്ചുപിടിച്ചിരുന്നു. ഇത് വീണ്ടും പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ഐ എസ് ഭീകരരായിരിക്കും ആക്രമണം നടത്തിയതെന്നാണ് നിഗമനം. വനിതാ ചാവേറാണ് സ്‌ഫോടനം നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇത്തരം അക്രമണങ്ങള്‍ ഇനിയുമുണ്ടായാലും ഐ എസിനെതിരെയുളള നിലപാടില്‍ അയവുവരുത്തില്ലെന്നും, പോരാട്ടം ശക്തമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: