അല്‍ഫോന്‍സ് പുത്രന്‍ വിവാഹിതനാകുന്നു; മനസമ്മതം 22ന്

കൊച്ചി: പ്രേമത്തിന്റെ വിജയാഘോഷത്തിലും അതിനൊപ്പം വ്യാജ വിവാദത്തിലും പെട്ട് തിക്കിലും തിരക്കിലുമായ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഇനി വിവാഹ തിരക്കിലേക്ക്. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയുള്ള മനസമ്മതം ഈ മാസം 25 നും വിവാഹം ഓഗസ്റ്റ് 22നാണു നടക്കുന്നത്. ആലുവയില്‍ വളരെ ലഭിതമായ രീതിയിലായിരിക്കും ചടങ്ങുകള്‍. അടുത്ത സുഹൃത്തുക്കളും സിനിമാപ്രവര്‍ത്തകരും മാത്രമേ ചടങ്ങുകളില്‍ പങ്കെടുക്കൂ. ആലുവ സ്വദേശി പോളിന്റെയും ഡെയ്‌സി ചാക്കോയുടെയും മകനാണ് അല്‍ഫോന്‍സ്. നേരം ആയിരുന്നു ആദ്യ ചിത്രം. നേരം ഒരേസമയം തമിഴിലും മലയാളത്തിലും വന്‍ ഹിറ്റായി. രണ്ടാമത്തെ ചിത്രമായ പ്രേമത്തിന് അല്‍ഫോന്‍സിന്റെ തന്നെയായിരുന്നു കഥയും തിരക്കഥയും അല്‍ഫോന്‍സിന്റെ സുഹൃത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയുടെ നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയായിരുന്നു. ഇപ്പോള്‍

ചിത്രീകരണം നടക്കുന്ന അമര്‍ അക്ബര്‍ ആന്റണിയുടെ നിര്‍മ്മാണ പങ്കാളികൂടിയാണ് ഇദ്ദേഹം. നിവിന്‍പോളിയെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തുന്ന രീതിയിലുള്ള വിജയമാണ് പ്രേമം നേടിയത്. ചിത്രം തിയറ്ററില്‍ നല്ലരീതിയില്‍ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് ഇന്റര്‍നെറ്റില്‍ വ്യാജന്‍ ഇറങ്ങിയത്. തുടര്‍ന്ന് നിര്‍മ്മാതാവ് അന്‍വര്‍ റഷീദ് വ്യാജനെതിരെ പരസ്യമായി ഇറങ്ങിയതോടെ മലയാള സിനിമാരംഗത്തു തന്നെ വന്‍ വിവാദത്തിനു തുടക്കമിടുകയായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: