എച്ച്എസ്ഇ നഴ്സിങ് റിക്രൂട്ട്മന്‍റിന്… 500 ഒഴിവുകള്‍.. ആകര്‍ഷകമായ പാക്കേജുകള്‍ക്കും സാധ്യത

ഡബ്ലിന്‍:  എച്ച്എസ്ഇ   വിദേശത്ത് ജോലി ചെയ്യുന്ന നഴ്സുമാരെ ലക്ഷ്യമിട്ട് നഴ്സിങ് റിക്രൂട്ടമെന്‍റ് ക്യാംപെയിന്‍ ആരംഭിക്കുന്നു. നഴ്സിങ് ഒഴിവുകള്‍  നികത്തുന്നതിന്‍റെ ഭാഗമായാണിത്.  യുകെയില്‍ ജോലിചെയ്യുന്ന നഴ്സുമാരെയും മിഡ് വൈഫുകളെയുമാണ് പ്രധാനമായും റിക്രൂട്ടമെന്‍റ് ലക്ഷ്യം വെയ്ക്കുന്നതെങ്കിലും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം. വിദേശത്ത് ജോലി ചെയ്യുന്ന ഐറിഷ് നഴ്സുമാരെയും മിഡ്വൈഫുകളെയും രാജ്യത്ത് തിരിച്ചെത്തുന്നതിനും പ്രോത്സാഹനമാകും നടപടിയെന്ന് കരുതുന്തായും എച്ച്എസ്ഇ വ്യക്തമാക്കുകയും ചെയ്തു.

 500 പേരെ നിയമിക്കാനാണ് നിലവില്‍ ഉദ്ദേശിക്കുന്നത്. ഫേസ്ബുക്ക് ട്വിറ്റര്‍ തുടങ്ങി സോഷ്യല്‍ മീഡിയ വഴി ക്യാംപെയിന്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. പ്രധാനമായും യുകെയിലെ നഴ്സുമാരെയും മിഡ് വൈഫുമാരെയും റിക്രൂട്ട്മെന്‍റിന്‍റെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്നും എച്ച്എസ്ഇ നാഷണല്‍ ഡയറക്ടര്‍ ഓഫ് ഹ്യൂമണ്‍ റിസോഴ്സ് ഇയാന്‍ ടെഗെര്‍ഡിന്‍ വ്യക്തമാക്കുന്നു. താമസിയാതെ തന്നെ പരസ്യം പത്രങ്ങളില്‍ വരും. €27,211   -€43,800 ഇടിയില്‍ആയിരിക്കും വേതനം. സ്ഥിര നിയമനം ആകുമെന്നാണ് സൂചനയുള്ളത്.

നികുതി മുക്തമായ €1,500 റീലോക്കേഷന്‍ എക്സ്പന്‍സ് പാക്കേജ് അടക്കമാണ് റിക്രൂട്ട്മെന്‍റ്. വിമാനയാത്രാ ചെലവ് അടക്കം ഇതില്‍ റവന്യൂ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഉള്‍പ്പെടുത്തുന്നുണ്ട്. കൂടാതെ നഴ്സിങ് മിഡ് വൈഫറി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ചെലവ് , ധനസഹായത്തോടെയുള്ള പിജി വിദ്യാഭ്യാസം , അയര്‍ലന്‍ഡിന് പുറത്ത് അനുഭവപരിചയമുള്ളവര്‍കക് ഇന്‍ക്രിമെന്‍റല്‍ ക്രെഡിറ്റ് തുടങ്ങിയ പാക്കേജുകളും ഉള്‍പ്പെടുന്നുണ്ട് .ആശുപത്രികളിലും കമ്മ്യൂണിറ്റി കേന്ദ്രങ്ങളിലും നഴ്സുമാരെ ആവശ്യമുണ്ടെന്ന് എച്ച്എസ്ഇ പറയുന്നു. പ്രൊഫഷണലായി കൂടുതല്‍ പഠനത്തിനും സ്പെഷ്യലിസ്റ്റ് പോസ്റ്റ് രജിസ്ട്രേഷന്‍ വിദ്യാഭ്യാസത്തിനും മാസ്റ്റര്‍ സ്റ്റഡിയ്ക്കും  അവസരം നല്‍കുമെന്നും വ്യക്തമാക്കുന്നുമുണ്ട്

Share this news

Leave a Reply

%d bloggers like this: