ഡബ്ലിൻ എയർപോർട്ടിൽ യാത്രക്കാരെ സഹായിക്കാൻ എഐ റോബോട്ടുകൾ; ഗേറ്റിൽ എത്തിക്കുന്നതിനൊപ്പം കടയിൽ പോകാനും, ടോയ്ലറ്റിൽ കയറാനും സഹായിക്കും!

ലോകത്തെ മാറ്റിമറിക്കാൻ പോകുന്ന ടെക്‌നോളജിയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാലു റോബോട്ടുകൾ ഡബ്ലിൻ എയർപോർട്ടിൽ സേവനമാരംഭിച്ചു. ഭിന്നശേഷി ഉള്ളവരെയും, മറ്റ്‌ സഹായങ്ങൾ വേണ്ടവരെയും ഗേറ്റിലേക്ക് എത്തിക്കാൻ സഹായം നൽകുകയാണ് ഈ റോബോട്ടുകളുടെ ഡ്യൂട്ടി. ടെർമിനൽ 1-ൽ ആണ് ഇവയുടെ സേവനം ലഭ്യമാകുക.

രണ്ട് ക്യാബിൻ ബാഗുകളും, യാത്രക്കാരുടെ മറ്റ്‌ സാധനങ്ങളും വഹിക്കാൻ ഓരോ റോബോട്ടുകൾക്കും ശേഷിയുണ്ട്. ഗേറ്റിൽ എത്തുന്നതിനു മുമ്പായി ടോയ്ലറ്റ്, കടകൾ എന്നിവിടങ്ങളിൽ കയറണമെങ്കിൽ അവയ്ക്കും റോബോട്ടുകൾ സഹായിക്കും. ഇതിനെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത് അവയ്ക്ക് നൽകിയിരിക്കുന്ന നിർമ്മിത ബുദ്ധിയാണ്.

Handler Bing , Sir Bot A Lot മുതലായ റോബോട്ടുകളാണ് പരീക്ഷണാർത്ഥം സേവനമാരംഭിച്ചിരിക്കുന്നത്. ടെർമിനൽ 1 ലെ സെക്യൂരിറ്റി ഡെസ്കിനു സമീപമാണ് ഇവയെ കാണാൻ കഴിയുക.

ഒരു റോർബോട് യാത്രക്കാരനെ സഹായിക്കുന്നതിന്റെ വിഡിയോയും ഡബ്ലിൻ എയർപോർട്ട് എക്‌സിൽ പങ്കുവച്ചിട്ടുണ്ട്:

Share this news

Leave a Reply

%d bloggers like this: