നിങ്ങളുടെ കാര്‍ പഴയതാണോ? ഇന്‍ഷുറന്‍സ് കിട്ടാന്‍ ബുദ്ധിമുട്ടായേക്കും

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ പഴയ കാറുകള്‍ക്ക് ഇനി അധിക കാലം ഇന്‍ഷുറന്‍സ് നല്‍കില്ലെന്ന പ്രഖ്യാപനവുമായി അയര്‍ലന്‍ഡിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്ത്. അവിവ ഇന്‍ഷുറന്‍സും അലൈന്‍സ് ഇന്‍ഷുറന്‍സുമാണ് പഴയ വാഹനങ്ങളുടെ കാര്യത്തില്‍ പുതിയ നയം സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിയത്. 14 വര്‍ഷമായതോ അതിനുമുമ്പുള്ളതോ ആയ കാറുകള്‍, അല്ലെങ്കില്‍ 15 വര്‍ഷമായതോ അതിനുമുമ്പുള്ളതോ ആയ കാറുകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്ന രീതി അധികകാലം തുടരില്ലെന്നാണ് കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Broder Customers നെ സംരക്ഷിക്കുന്നതിനും അയര്‍ലന്‍ഡില്‍ സ്ഥായിയായതും മത്സരക്ഷമതയാര്‍ന്നതുമായ ഇന്‍ഷുറന്‍സ് പ്രീമിയം നല്‍കാനുള്ള കമ്പനിയുടെ ശേഷിയും വ്യക്തമാക്കാനാണ് പുതിയ നയമെന്ന് അവിവ ഇന്‍ഷുറന്‍സ് പറയുന്നു. പഴയ കാറുകളില്‍ വ്യക്തികള്‍ക്ക് അപകടമുണ്ടാകാനുളള സാധ്യത വളരെ കൂടുതലാണെന്നും അതിനാലാണ് പുതിയ നിയന്ത്രണ വിധേയമായ പോളിസികള്‍ അവതരിപ്പിക്കുന്നതെന്നും അലൈന്‍സ് പറയുന്നു. രണ്ടുകമ്പനികളും നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് സേവനം തുടര്‍ന്നും നല്‍കും. എന്നാല്‍ പുതിയ നീക്കം നിരവധി വാഹന ഉടമകളെ സാരമായി ബാധിക്കും. അവിവയ്ക്കും അലൈന്‍സിനും പുറമെ മറ്റ് കമ്പനികളും ഇതേ നിലപാട് സ്വീകരിക്കുമെന്നാണ് സൂചനകള്‍. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കേണ്ടെന്ന നിലപാട് വാഹനങ്ങളുടെ വില്‍പ്പനയെ സഹായിക്കുകയും ചെയ്യും.

പത്തുവര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് NTC എടുക്കണമെന്ന നിലവിലെ നയം പാലിച്ചാലും 2000 ത്തിന് മുമ്പുള്ള വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമല്ലാതെ വരും. നിരത്തിലിറക്കാന്‍ സാധിക്കാതെ വരുകയും ചെയ്യും. ഇന്‍ഷുറന്‍സ് കമ്പനികളുടെ തീരുമാനം വാഹനഉടമകളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
-എജെ-

Share this news

Leave a Reply

%d bloggers like this: