ചൈല്‍ഡ് ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്ന് 4 കൗമാരക്കാര്‍ രക്ഷപ്പെട്ടു

 

ഡബ്ലിന്‍: ഒബേര്‍സ്ടൗണിലെ പുതിയതായി പണികഴിപ്പിച്ച 56 മില്യണ്‍ യൂറോയുടെ ചൈല്‍ഡ് ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്ന് നാല് കൗമാരക്കാര്‍ രക്ഷപ്പെട്ടു. 16 നും 17 നും വയസിനുമിടയില്‍ പ്രായമുള്ളവരാണ് നോര്‍ത്ത് ഡബ്ലിനിലെ സെന്ററില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി ഒമ്പതര മുതല്‍ ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം നടക്കുകയാണെന്നും ഇതിനായി ഗാര്‍ഡ എയര്‍ സപ്പോര്‍ട്ട് യൂണിറ്റിന്റെ സഹായം തേടിയിട്ടുണ്ടെന്നും ഗാര്‍ഡ വ്യക്തമാക്കി.

രക്ഷപ്പെട്ട നാലുപേരില്‍ ഒരാളെ ഗാര്‍ഡ പിടികൂടിയെന്നും തിരികെ ചൈല്‍ഡ് ഡിറ്റന്‍ഷന്‍ സെന്ററിലെത്തിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡബ്ലിന്‍, കോര്‍ക്ക്, ടിപ്പെറി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റ് മൂന്നുപേര്‍ എന്നാണ് സൂചന. കത്തികൊണ്ടും മരക്കഷണങ്ങള്‍ കൊണ്ടും ജീവനക്കാരെ ആക്രമിച്ച ശേഷം ഏണിയുപയോഗിച്ച് പുറത്തെത്തി രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒബേര്‍സ്ടൗണിലെ ചൈല്‍ഡ് ഡിറ്റന്‍ഷന്‍ സെന്ററില്‍ 60 കുട്ടികള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണുള്ളത്. സെന്റ് പാട്രികിലെ ഡിറ്റന്‍ഷന്‍ സെന്റര്‍ അടച്ചശേഷം രാജ്യത്തെ മറ്റ് ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ സമ്മര്‍ദ്ദം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

-എജെ-

Share this news

Leave a Reply

%d bloggers like this: