10 വയസ്സുകാരനെ ജീവത്യാഗം എന്ന പേരില്‍ കൊലപ്പെടുത്തിയതിന് 11 പേരെ നേപ്പാളില്‍ അറസ്റ്റു ചെയ്തു

കാഡ്മണ്ഡു : നേപ്പാളിലെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്ത് 10 വയസ്സുകാരനെ കൊന്ന കേസില്‍ പോലീസ് 11 പേരെ അറസ്റ്റു ചെയ്തു. കുട്ടി ജീവത്യാഗം ചെയ്തതാണെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. അസുഖബാധിതനായ ഒരു കുട്ടിയുടെ അച്ഛന്‍ ഒരു ആത്മീയ വൈദ്യന്റെ (ഷമാന്‍) നിര്‍ദ്ദേശപ്രകാരം തന്റെ കുട്ടിയുടെ അസുഖം മാറി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍വേണ്ടിയാണ് പത്തു വയസ്സുകാരനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ബിസ്‌കറ്റും അന്‍പതു രൂപയും തരാം എന്ന വാഗ്ദാനം ചെയ്താണ് ഇയാള്‍ കുട്ടിയെ വശീകരിച്ച് കൂട്ടികൊണ്ടുപോയത്. കുട്ടിയെ കഴുത്തു മുറിച്ചുകൊല്ലുകയായിരുന്നു. ഒരു പ്രാദേശിക മാധ്യമമാണ് ആദ്യം ഈ ക്രൂരക്യത്യം ലോകത്തിനു മുന്നിലെത്തിച്ചത്. പത്തു വയസ്സുകാരനെ കൊന്നെങ്കില്‍ മാത്രമേ കുട്ടിയുടെ അസുംഖം മാറുകയുള്ളുവെന്ന് വൈദ്യന്‍ പിതാവിനോട് പറഞ്ഞിരുന്നു. 4 സ്ത്രീകളെ ഉള്‍പ്പെടെ 11 പേരെ ഇതു സംബന്ധിച്ച് അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് nawalparasi district പോലീസ് വ്യക്തമാക്കി.

എന്നാല്‍ കുട്ടിയുടെ കൊലപാതകത്തെ കുറിച്ച് ഗ്രാമത്തിലുള്ളവര്‍ പറയുന്നത് അതൊരു ജീവത്യാഗമാണെന്നാണ്. കാരണം ഗ്രാമവാസികള്‍ ഷമാനെ വളരെയധികം വിശ്വസിക്കുന്നവരാണ്. അന്ധവിശ്വാസങ്ങള്‍ കൊണ്ടു നടക്കുന്നവരുമാണ് ഗ്രാമവാസികള്‍. എന്നാല്‍ അന്വേഷണം നടക്കുകയാണെന്നും ഇപ്പോള്‍ ഒന്നും തീര്‍ത്തു പറയാനാവില്ലെന്നും പോലീസ് വ്യക്തമാക്കി. പൈശാചിക ശക്തിയുടെ ഫലമായിട്ടാണ് കുട്ടിക്ക് രോഗം വന്നതെന്നും അത് മാറാന്‍ മനുഷ്യമാംസം ആവശ്യമാണെന്നും ഷമാന്‍ രോഗിയായ കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടുവെന്നും അതേ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Share this news

Leave a Reply

%d bloggers like this: