കള്ളക്കടത്ത് നടത്താനെളുപ്പം സിഗരറ്റ്.. രാജ്യം ഇടത്താവളം

ഡബ്ലിന്‍: രാജ്യത്തേക്ക് കടത്തികൊണ്ട് വരുന്നതില്‍ ഏറ്റവും എളുപ്പമുള്ളത് സിഗരറ്റെന്ന് റിപ്പോര്‍ട്ട്. വാങ്ങാനും കള്ളക്കടത്ത് നടത്താനും നിക്ഷേപിക്കുന്ന തുകക്ക് നല്ലലാഭം കിട്ടാനും കള്ളക്കടത്തില്‍ എളുപ്പവഴിയായി മാറുകയാണ് സിഗരറ്റ് കടത്തുന്നത്. രാജ്യത്തെയും വടക്കന്‍ അയര്‍ലന്‍ഡിലെയും സിഗരറ്റ് കള്ളക്കടത്തുകള്‍ വിധ്വംസക സംഘങ്ങളുമായി ബന്ധമുള്ളതായി വ്യക്തമാണ് . ഇതില്‍ തന്നെ ചില സംഘങ്ങള്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നവയും ആണ്. ഇത്തരം ക്രിമിനല്‍ സംഘങ്ങളിലാകട്ടെ ഐആര്‍എയില്‍ നിന്നുള്ള മുന്‍ അംഗങ്ങളും ഉണ്ട്. ഒരു വിഭാഗം സംഘങ്ങള്‍ ലെവി നല്‍കി മറ്റ് സംഘങ്ങളെക്കൊണ്ട് കള്ളക്കടത്ത് നടത്തിക്കുകയും ചെയ്യുന്നു.

പ്രധാനമായും അതിര്‍ത്തി പ്രദേശത്താണ് പ്രവര്‍ത്തനങ്ങള്‍. ലഭിക്കുന്ന തുകയുടെ ഒരു ശതമാനം തീവ്രവാദികളായ റിപ്പബ്ലിക്കനുകളുടെ പ്രവര്‍ത്തനത്തിനാണ് പോകുന്നത്. മറ്റുള്ളവയാകട്ടെ കുറ്റവാളികള്‍ വ്യക്തിപരമായി ധനികരാകുന്നതിനും ഉപയോഗിക്കുന്നു.  റിപ്പോര്‍ട്ടുകള്‍ പ്രകാരം അയര്‍ലന്‍ഡ് കള്ളക്കടത്തുകാരുടെ ഹബ്ബായിമാറുകയാണ്. ഉയര്‍ന്ന ലാഭത്തിനായി ഇവര്‍ കൂടുതല്‍ ജനസംഖ്യയുള്ള യുകെയിലേക്ക് പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കുകയും ചെയ്യുന്നു. ഈ നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ ഇടിവ് തട്ടാതെ വിപണിയുള്ള കൊക്കെയ്നാണ് സിഗരറ്റെന്ന് റിപ്പോര്‍ട്ടുകള്‍ വിശേഷിപ്പിക്കുന്നു. ഏഴിനും ഒമ്പതിനും ഇടയില്‍ മില്യണ്‍ കണക്കിന് സിഗരറ്റാണ് ഏഷ്യവഴി   കള്ളക്കടത്തിലൂടെ വാങ്ങുന്നത്.

ആയിരക്കണക്കിന് കണ്ടെയ്നറുകളുമായി എത്തുന്ന ഈ കപ്പലുകള്‍  വിതരണത്തിനെത്തുന്നത് റോട്ടര്‍ ഡാം, ആന്‍റ് വെര്‍പ്, ലീ ഹാവ്റെ തുടങ്ങിയ ഫീഡര്‍ പോര്‍ട്ടുകളിലാണ്. ഇവിടെ നിന്ന് ചെറിയ കപ്പലുകളിലാക്കി ഡബ്ലിനിലേക്കും മറ്റും വിതരണം നടത്തുന്നു. ഡബ്ലിന്‍ പോര്‍ട്ടില്‍ പിടിക്കപ്പെടുമെന്ന ഭയമില്ലാതെയാണ് കള്ളക്കടത്ത്കാര്‍ പ്രവര്‍ത്തിക്കുന്നത്. 10,000ത്തോളം 40ft കണ്ടെയ്നറുകള്‍ ആഴ്ച്ചയില്‍ കടന്ന് പോകുന്ന ഡബ്ലിന്‍ പോര്‍ട്ടില്‍ ആകെ ഒരു എക്സറേ സ്കാനര്‍മാത്രമാണ് ഉള്ളത്. മിക്കപ്പോഴുംസ്കാനറില്‍ പെടാതിരിക്കാന്‍ മരത്തിന്‍റെ പെട്ടികളിലാണ്സിഗരറ്റ് ഒളിപ്പിക്കുക. കൂറെ കൂടി ആധുനികമായി കള്ളക്കടത്ത് നടത്തുന്നവര്‍ ഫര്‍ണീച്ചറുകള്‍ വഴി ഒളിച്ച് കടത്തും. കമ്പ്യൂട്ടര്‍ ഭാഗങ്ങളില്‍ ഇരുപത് പാക്കറ്റോളം സിഗരറ്റുകളും ഒളിച്ച് കടത്തുന്നുണ്ട്. അയര്‍ലന്‍ഡിലെത്തുന്ന സിഗരറ്റുകള്‍ അതിര്‍ത്തി കൗണ്ടികളിലും യുകെയിലുമാണ് വിതരണത്തിനെത്തുന്നത്. ഫലത്തില്‍ യുകെയിലേക്കും വടക്കന്‍ അയര്‍ലന്‍ഡിലേക്കും ചരക്കെത്തിക്കുന്നതിനുള്ള  ഇടത്താവളമാണ് അയര്‍ലന്‍ഡ്.

ഡബ്ലിന്‍ മൂര്‍ സ്ട്രീറ്റില്‍ നൂറകണക്കിന് പേരാണ് കള്ളക്കടത്തിലൂടെ ലഭിക്കുന്ന സിഗരറ്റ് വില്‍ക്കുന്നവര്‍.  വില്‍ക്കുന്നവര്‍ സിഗരറ്റ് തറയ്ക്കടിയിലും  പഴപെട്ടികളിലും പൂപാത്രത്തിലും മാലിന്യ കുട്ടയിലും ഒളിപ്പിച്ച് വെയ്ക്കുന്നു. €2,870 വരെയാണ് പിടിക്കപ്പെട്ടാല്‍ പിഴയായി ഈടാക്കുക. വിറ്റ് കിട്ടുന്ന ലാഭത്തിന് അനുസരിച്ച് പിഴയീടാക്കിയില്ലെങ്കില്‍ പരിഹാസമാകുന്നതാണ് നടപടികളെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

Share this news

Leave a Reply

%d bloggers like this: