സെന്‍റ് ജെയിംസ് ആശുപത്രി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റില്‍ എച്ച്ഐവി , ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധന നിര്‍ബന്ധമാകുന്നു

ഡബ്ലിന്‍: എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റില്‍ എത്തുന്ന എല്ലാ രോഗികളെയും പതിവായി എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുടെ പരിശോധനക്ക് വിധേയമാക്കുമെന്ന് സെന്‍റ് ജെയിംസ് ആശുപത്രിയുടെ പ്രഖ്യാപനം. പുതിയ രോഗ ബാധ  കണ്ടെത്തുന്നതിനും പരിചരണം വേഗത്തില്‍ തന്നെ നല്‍കുന്നതിനും വേണ്ടിയാണ് പുതിയ നീക്കം. സമീപകാല പഠനങ്ങള്‍ ഡബ്ലിനില്‍ ആയിരത്തില്‍ രണ്ട് പേര്‍ക്ക് വീതം എച്ച്ഐവി കാണപ്പെടുന്നുണ്ടെന്ന് സൂചിപ്പിച്ചിരുന്നു.

ഹെപ്പറ്റൈറ്റിസ് സി ബാധിക്കാനുള്ള സാധ്യത 0.5-1.2% ഇടയിലുമാണ്. ഹെപ്പറ്റൈറ്റിസ് ബിയുടെ കാര്യത്തില്‍ കൃത്യമായ കണക്കും ലഭ്യമല്ല. സെന്‍റ് ജെയിംസ് ആശുപത്രി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റില്‍ വര്‍ഷം 45,000 പേര്‍ വീതമാണ്  ചികിത്സ തേടുന്നത്. കഴിഞ്ഞ വര്‍ഷം രക്ത പരിശോധന നടത്തുന്ന രോഗികള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കി നോക്കിയിരുന്നു. 44 ആഴ്ച്ചയ്ക്കുള്ളില്‍  10,000 സാംപിളുകളാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയപ്പോള്‍ പരിശോധിച്ചത്.

ഇതില്‍ തന്നെ 97 എച്ച്ഐവിയും 44  ഹെപ്പറ്റൈറ്റിസ് ബിയും447 ഹെപ്പറ്റൈറ്റിസ് സിയും കണ്ടെത്തി. കണ്ടെത്തിയതില്‍ ഏഴ് ശതമാനം ആണ് പുതിയ എച്ച്ഐവി കേസുകളുള്ളത്. ഹെപ്പറ്റൈറ്റിസ് ബി കേസുകള്‍ പുതിയത്   45% സി പുതിയത് 13%  ആണ്. നിലവില്‍ ഹെപ്പറ്റൈറ്റിസ് ഉള്ള 30% കേസിലും ചികിത്സയും തുടങ്ങിയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പദ്ധതിയുടെ ഭാഗമായി വൈറസ് ബാധ തിരിച്ചറിഞ്ഞവരില്‍ 84% പേരും ചികിത്സയിലാണ്.

Share this news

Leave a Reply

%d bloggers like this: