ഐറിഷ് വാട്ടറിനുള്ള ചെലവ് സര്‍ക്കാര്‍ ബാലന്‍സ് ഷീറ്റില്‍ കാണിക്കണം

ഡബ്ലിന്‍: ഐറിഷ് വാട്ടറിന് വേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക സര്‍ക്കാരിന്‍റെ ബാലന്‍സ് ഷീറ്റില്‍ കാണിക്കണമെന്ന് യൂറോസ്റ്റാറ്റ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിന് തീരുമാനം ഇതോടെ തിരിച്ചടി ആയി മാറും. ബാലന്‍സ് ഷീറ്റില്‍ ഐറിഷ് വാട്ടറിന് വേണ്ടി ചെലവഴിക്കുന്നത് കൂടി കാണിച്ചാല്‍ ബഡ്ജറ്റ് ചെലവുകള്‍ നിലവില്‍ പ്രതീക്ഷിക്കുന്നതിലും കൂടും. ഇന്ന് തന്നെ യൂറോ സ്റ്റാറ്റ് ഇക്കാര്യത്തില്‍ അഭിപ്രായം പരസ്യപ്പടുത്തിയേക്കും.

ഐറിഷ് വാട്ടറിനെ സ്റ്റേറ്റ് ഏജന്‍സിയുടെ ഭാഗമാക്കിയില്ലെങ്കിലും സ്ഥാപനത്തിന് വേണ്ടിയുള്ള സര്‍ക്കാര്‍ ചെലവഴിക്കല്‍ ബഡ്ജറ്റില്‍ ഉള്‍ക്കാള്ളിക്കണമന്ന നിലപാടിലേക്കാണ് യൂറോസ്റ്റാറ്റ് എത്തിയിരിക്കുന്നത്. ഇതോടെ വാര്‍ഷിക ധനകമ്മി കണക്കാക്കുന്നതിലും കടത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നിതിലും ഐറിഷ് വാട്ടറിന് സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക കൂടി പരിഗണിക്കും. ഐറിഷ് വാട്ടറിനെ ഒരു മാര്‍ക്കറ്റ് കോര്‍പറേഷന്‍ പോലെ നിലനിര്‍ത്തണമെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക് നിര്‍ദേശിച്ചിരുന്നത്.

 യൂറോ സ്റ്റാറ്റ് ഇത്തരത്തില്‍ തീരുമാനമെടുക്കാനുള്ള കാരണം വ്യക്തമല്ല. നൂറ് യൂറോയുടെ വാര്‍ഷി ഗ്രാന്‍റ് അനുവദിച്ചതാണോ കാരണമന്ന് വ്യക്തമാകേണ്ടതുണ്ട്. എന്നാല്‍ ഈ തുക ഐറിഷ് വാട്ടറിന് നല്‍കുന്ന സേവനമല്ലെന്നാണ് സര്‍ക്കാര്‍ വാദം. യൂറോസ്റ്റാറ്റ് തീരുമാനമെടുത്താല്‍ അത് 2017 വരെ തുടരും. വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. പൂര്‍ണ റിപ്പോര്‍ട്ട് പറത്ത് വന്നശേഷം മുറപടി പറയാമെന്നാണ് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: