ദയാഹര്‍ജി തള്ളി; യാക്കൂബ് മേമന്റെ വധശിക്ഷ നാളെ നടപ്പാക്കും

 

ഡല്‍ഹി:മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ നാളെ രാവിലെ ഏഴ് മണിക്ക് തൂക്കിലേറ്റും. ദയാഹര്‍ജി രാഷട്രപതി വീണ്ടും തള്ളിയതോടെയാണ് യാക്കൂബിന്റെ വധശിക്ഷ നടപ്പിലാക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജയിലിലാണ് ശിക്ഷ നടപ്പിലാക്കുക.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെക്കണ്ടു ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു ദയാഹര്‍ജി തള്ളിയതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. തിടുക്കത്തില്‍ വധശിക്ഷ നടപ്പാക്കരുതെന്ന് അഭ്യര്‍ഥിച്ചു യാക്കൂബ് മേമന്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീം കോടതി ഇതുവരെ നിലപാടു വ്യക്തമാക്കിയിട്ടില്ല.

നാളെ രാവിലെ ഏഴിനു ശിക്ഷ നടപ്പാക്കാനാണു നീക്കം.

-എജെ-

Share this news

Leave a Reply

%d bloggers like this: