ക്രിസ്തുവാണെന്ന അവകാശവാദവുമായി ഓസ്‌ട്രേലിയക്കാരന്‍

മെല്‍ബണ്‍ : താന്‍ ക്രിസ്തുവിന്റെ പുനരവതാരമാണെന്ന അവകാശപ്പെട്ടുകൊണ്ട് ഓസ്‌ട്രേലിയന്‍ സ്വദേശി രംഗത്ത്. തെളിവിനായി നിരത്തുന്നത് ക്രിസ്തു യേശുവിന്റെ തിരുകച്ചയില്‍ പതിഞ്ഞ രൂപവും. തിരുകച്ചയിലെ രൂപവുമായി തനിക്ക് സാധൃശ്യമുണ്ടെന്നും ക്രൂശിതനായ ക്രിസ്തുവിന്റെ തിരുമുറിവുകള്‍ തനിക്കുമുണ്ടെന്നുമാണ് ഇയാള്‍ ക്രിസ്തുവാണെന്നതിന് തെളിവായി നിരത്തുന്നത്. Brian Leonard Golightly Marshall എന്ന ക്യൂന്‍സ്‌ലാന്റ് സ്വദേശിയാണ് ക്രിസ്തുവാണെന്ന അവകാശവാദവുമായി രംഗത്തു വന്നിരിക്കുന്നത്. ഇയാള്‍ക്ക് 71 വയസ്സുണ്ട്. താന്‍ ക്രിസ്തുവാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ നിരവധി ചിത്രങ്ങളും വീഡിയോകളും ഇയാള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. തിരുക്കച്ചയിലെ രൂപവുമായി സാമ്യപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങളും മറ്റും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സജീവമാണ്. ഇതിനോടകം തന്നെ ഇാള്‍ ക്രിസ്തിവിന്റെ പുനഃര്‍ ജന്‍മമാണെന്ന് വിശ്വസിച്ച് ഇയാളെ ആരാധിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. താന്‍ നസ്‌റേത്തുകാരനായ ദൈവപുത്രനാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറമന്‍ അറിമായിരുന്നെന്നും അദ്ദേഹം ഇത് സംബന്ധിച്ച് കത്തെഴുതിയിട്ടുണ്ടായിരുന്നതായും ഇയാള്‍ അവകാശപ്പെടുന്നു.

തന്നെ ക്രിസ്തുവായി അംഗീകരിക്കാനുള്ള നടപടികള്‍ക്ക് പോപ്പ് ആരംഭം കുറിക്കാന്‍ തയ്യാറായിരുന്നു, എന്നാല്‍ ഇപ്പോഴത്തെ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇടപെടലിനെ തുടര്‍ന്ന് നടപടികള്‍ ഉപേക്ഷിച്ചു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ താന്‍ ആന്റി ക്രൈസ്റ്റ് ആണെന്നാണ് അഭിപ്രായപ്പെടുന്നതെന്നും Marshall വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെന്നപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുവിന്റെ പുതിയ അവതാരം ചര്‍ച്ചയാവുകയാണ്. Marshall തനിക്ക് അദ്ദേഹത്തിന്റെ ചില ഫോട്ടോകള്‍ അയച്ചു തന്നിരുന്നു. അദ്ദേഹത്തിനു യേശു ക്രിസ്തുവിന്റെ മുഖ സാദൃശ്യമുണ്ട്. അദ്ദേഹം ദൈവപുത്രനാണ് എല്ലാവരും അദ്ദേഹത്തില്‍ വിശ്വസിക്കണമെന്നാണ് പോപ്പ് ബെനഡിക്ട് കത്തില്‍ എഴുതിയിരിക്കുന്നതെന്ന് Marshall അവകാശപ്പെടുന്നു. ഇതിനോടകം അമേരിക്കയില്‍ നിന്നും മറ്റുമായി നിരവധിയാളുകള്‍ ഇദ്ദേഹത്തെ വിശ്വസിച്ച് ശിഷ്യന്‍മാരാകാന്‍ തയ്യാറെടുത്തിരിക്കുകയാണ്. ഇയാള്‍ ഭാര്യയുമൊത്ത് നില്ക്കുന്ന ഒരു ചിത്രത്തില്‍ ഭാര്യ സാരിയും ഇയാള്‍ കുര്‍ത്തയും ധരിച്ചിട്ടുണ്ട്. ഇന്ത്യയുമായി ഇയാള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നു വിവരമൊന്നും ലഭിച്ചിട്ടില്ല.

Share this news

Leave a Reply

%d bloggers like this: