പീഡനത്തിനിരയായി 24 ആഴ്ച ഗര്‍ഭിണിയായ പതിനാലുകാരിയുടെ ഗര്‍ഭച്ഛിദ്രത്തിന് സുപ്രീംകോടതിയുടെ അനുമതി

 
ഡല്‍ഹി: പീഡനത്തിനിരയായി, 24 ആഴ്ച ഗര്‍ഭിണിയായ പതിനാലുകാരിയുടെ ഗര്‍ഭച്ഛിദ്രത്തിന് സുപ്രീം കോടതി ഉപാധികളോടെ അനുമതി നല്‍കി. നാളെ രാവിലെ 10 മണിക്ക് അലഹബാദ് സിവില്‍ ഹോസ്പിറ്റലില്‍ പെണ്‍കുട്ടിയെ ഗര്‍ഭച്ഛിത്രത്തിനു വിധേയമാക്കും. ഗര്‍ഭച്ഛിദ്ര നിയമത്തില്‍ സുപ്രധാന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ 20 ആഴ്ച വരെയേ ഗര്‍ഭച്ഛിദ്രത്തിന് നിയമപരമായ അനുവാദമുള്ളു. വിദഗ്ധ സംഘം പരിശോധിച്ച ശേഷം ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമാണ് പെണ്‍കുട്ടിയുടെ മാനസികശാരീരിക നിലയെങ്കില്‍ ഗര്‍ഭച്ഛിദ്രമാവാം എന്നാണ് സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ വിധി.

ചികിത്സയ്ക്കായെത്തിയ പത്താംക്ലാസ്സുകാരിയായ കുട്ടിയെ ഡോക്ടര്‍ മരുന്ന് കുത്തിവെച്ച് മയക്കിയ ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു. കേസില്‍ പ്രതിയായ ഡോക്ടര്‍ ജറ്റിന്‍ ഭായ് കെ മേത്തയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒരു കുഞ്ഞിനെ പോറ്റാനുള്ള പ്രാപ്തി മകള്‍ക്കില്ലെന്നു ചൂണ്ടികാണിച്ച് പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യം ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞയാഴ്ച ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് പിതാവ് സുപ്രീംകോടതിയെ സമീപിച്ചത്.

-എജെ-

Share this news

Leave a Reply

%d bloggers like this: