ട്രിപ്പോളിയില്‍ നിന്ന് നാല് ഇന്ത്യാക്കാരെ ഐ.എസ്.ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി

ട്രിപ്പോളി: ലിബിയയിലെ ട്രിപ്പോളിയില്‍ നിന്ന് നാല് ഇന്ത്യാക്കാരെ ഐ.എസ്.ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി. സിര്‍ത്തിലെ സര്‍വകലാശാലയിലെ മൂന്ന് അധ്യാപകരെയും ഒരു സര്‍വകലാശാല ഉദ്യോഗസ്ഥനെയുമാണ് തട്ടിക്കൊണ്ടുപോയത്.

ഇവരില്‍ രണ്ടുപേര്‍ ഹൈദരാബാദ് സ്വദേശികളും രണ്ടുപേര്‍ കര്‍ണാടക സ്വദേശികളുമാണ്. നാട്ടിലേക്ക് തിരിക്കാന്‍ ട്രിപ്പോളിയിലെത്തിയപ്പോഴാണ് ഗോപികൃഷ്ണ, ബലറാം, ലക്ഷ്മി കാന്ത്, വിജയകുമാര്‍ എന്നിവരെ ബന്ദികളാക്കി അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. ഇവരിലാരും മലയാളികളല്ലെന്ന് നേരത്തെ തന്നെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചിരുന്നു.

തീവ്രവാദികള്‍ ഇതുവരെ മോചനദ്രവ്യമോ മറ്റെന്തെങ്കിലുമോ ആവശ്യപ്പെട്ടിട്ടില്ല. ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ നിന്ന് എല്ലാ ഇന്ത്യാക്കാരും മടങ്ങണമെന്ന് സര്‍ക്കാര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: