എഴുപത് വയസിന് മുകളിള്ളവര്‍ക്ക് സൗജന്യ ജിപി സേവനം ആരംഭിച്ചു

ഡബ്ലിന്‍: എഴുപത് വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ ജിപി സേവനം നല്‍കുന്നതിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. ആഗസ്റ്റ് അഞ്ച് മുതല്‍ സേവനം ആരംഭിക്കും. ആരോഗ്യവകുപ്പിന്‍റെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ജിപി സേവനം ഏര്‍പ്പെടുത്തിയതിന് തൊട്ട് പിന്നാലെയാണ് എഴുപത് വയസിന് മുകളിലുള്ളവര്‍ക്ക് കൂടി സേവനം ഏര്‍പ്പെടുത്തുന്നത്.

നിലവില്‍ മെഡിക്കല്‍ കാര്‍ഡോ, ജിപി വിസിറ്റ് കാര്‍ഡോ ഇല്ലാത്തവര്‍ക്കാണ് സേവനം ലഭ്യമാകുക. നാല്‍പതിനായിരം പേര്‍ക്ക് സേവനം ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. 400,000 പേരാണ് എഴുപതി വയസിന് മുകളിള്ളവരായി അയര്‍ലന്‍ഡിലുള്ളത്. പദ്ധതിക്ക് തുടക്കമിട്ട് കൊണ്ട് ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍ പദ്ധതി വളരെ പ്രധാനപ്പെട്ടതാണെന്നും യുവതലമുറയും പ്രായമായവരും രാജ്യത്ത് ആദ്യമായാണ് സൗജന്യ ജിപി സേവനത്തിന് വിധേയമാകാന്‍ പോകുന്നതെന്നും വ്യക്തമാക്കുകയും ചെയ്തു.

€18- €20 മില്യണിന് ഇടയില്‍ ആയിരിക്കും വാര്‍ഷിക ചെലവെന്നും മന്ത്രിസൂചിപ്പിച്ചു.  പ്രാഥമിക ചികിത്സ ഇനിയും മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധണാണെന്ന് സഹമന്ത്രി കാതലീന്‍ ലിഞ്ച് വ്യക്തമാക്കുകയും ചെയ്തു. പതിനെട്ട് വയസന് താഴെയള്ളവര്‍ക്ക് സൗജന്യ ജിപി സേവനം വരുകയും പ്രാഥമിക ചികിത്സാരംഗത്ത് കൂടുതല്‍ സേവനങ്ങള്‍ നടപ്പാക്കുകയും ചെയ്യും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. പേര്, പിപിഎസ് നമ്പര്‍, ലിംഗം, ജനനതീയതി, വിലാസം, ജിപി എന്നിവരുടെ വിവരങ്ങള്‍ രജിസ്ട്രേഷനായി നല്‍കണം.

Share this news

Leave a Reply

%d bloggers like this: