ഒരേ ദാതാവില്‍നിന്ന് ബീജം സ്വീകരിച്ച സ്വവര്‍ഗ ദമ്പതികള്‍ ഒരേസമയം ഗര്‍ഭിണിയായി

സ്‌കോട്‌ലന്‍ഡ്: ഒരേ ദാതാവില്‍നിന്ന് ബീജം സ്വീകരിച്ച സ്വവര്‍ഗ ദമ്പതികള്‍ ഒരേസമയം ഗര്‍ഭിണിയായി. സ്‌കോട്ട്‌ലന്‍ഡില്‍നിന്നുള്ള ലെസ്ബിയന്‍ ദമ്പതികളായ 31കാരി റാന്‍ഡാ ആംസ്‌ട്രോങും 25കാരി സ്‌റ്റെഫാനിയുമാണ് വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത്. ഇരുവരും ഏറെക്കാലമായി ഒരുമിച്ച് ജീവിക്കുകയാണ്. അടുത്തിടെയാണ് മക്കള്‍ വേണമെന്ന ആഗ്രഹം ഇരുവരിലും ശക്തമായത്. അങ്ങനെ ഒരു ദാതാവിനെ കണ്ടെത്തി ബീജം സ്വീകരിച്ചു. ഒരു വെബ്‌സൈറ്റ് വഴിയാണ് ബീജദാതാവിനെ കണ്ടെത്തിയത്.

കുട്ടികളുടെ അവകാശം ഒരിക്കലും ഉന്നയിക്കില്ലെന്ന് ഉറപ്പ് വാങ്ങിയശേഷമാണ് ബീജം സ്വീകരിക്കാന്‍ സ്‌റ്റെഫാനിയും റാന്‍ഡായും തയ്യാറായത്. ഏതായാലും ഐവിഎഫ് ചികില്‍സ വിജയകരമായതോടെ ഇരുവരും ഗര്‍ഭിണിയായി. സ്‌റ്റെഫാനി ഏഴുമാസവും റാന്‍ഡാ നാലുമാസവും ഗര്‍ഭിണിയാണ്.

2009 ല്‍ ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട റാന്‍ഡായും സ്‌റ്റെഫാനിയും 2013 ലാണ് വിവാഹിതരായത്. ആദ്യമൊക്കെ മക്കള്‍ വേണ്ടെന്ന് തീരുമാനിച്ചെങ്കിലും പിന്നീട് ഇരുവരും മനംമാറ്റുകയായിരുന്നു. ഏറെ നിബന്ധനകളോടെയാണ് ഇരുവരും ബീജദാതാവിനെ കണ്ടെത്തിയത്. ജീവിതത്തില്‍ ഇന്നേവരെ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിട്ടില്ലാത്ത സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ സ്വദേശിയായ ശാസ്ത്രവിദ്യാര്‍ത്ഥിയുടെ ബീജമാണ് ഇവര്‍ സ്വീകരിച്ചത്. ഏതായാലും മക്കളെ നന്നായി വളര്‍ത്തുന്നതിനെക്കറിച്ചാണ് ഇപ്പോള്‍ സ്‌റ്റെഫാനിയുടെയും റാന്‍ഡായുടെയും ചിന്ത.
-എജെ-

Share this news

Leave a Reply

%d bloggers like this: