ഡബ്ലിനിലുണ്ടായ ആക്രണങ്ങളില്‍ ഗാര്‍ഡ ദൃക്‌സാക്ഷികളെ തേടുന്നു

 

ഡബ്ലിന്‍: ഡബ്ലിനിലുണ്ടായ ഗൗരവകരമായ രണ്ട് ആക്രമണങ്ങളില്‍ ഗാര്‍ഡ ദൃക്‌സാക്ഷികളെ തേടുന്നു. ജൂലൈ 19 ന് കില്‍മെയ്ന്‍ ഹാമിലാണ് ആദ്യത്തെ സംഭവം നടക്കുന്നത്. രാത്രി പത്തുമണിയോടടുപ്പിച്ച് മൂന്നുപേര്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു. സുയിര്‍ റോഡില്‍ നടന്ന ആക്രമണത്തില്‍ ആറുപേര്‍ ഉള്‍പ്പെട്ടിരുന്നു. പരിക്കറ്റ 26 വയസുകാരനായ ഒരാള്‍ സെന്റ് ജയിംസ് ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയിലാണ്. 19 വയസുളള മറ്റ് രണ്ട് പേര്‍ക്ക് ചെറിയ പരിക്ക് മാത്രമാണുണ്ടായിരുന്നത്. മൂന്നുപേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കേസൊന്നും ചാര്‍ജ് ചെയ്യാതെ വിട്ടയച്ചു. 2015 ജൂലൈ 19 ന് രാത്രി 9.45 നും 10 നുമിടയിക്ക് ആക്രമണം നടന്നിടത്തുകൂടി കടന്നുപോയ ആരെങ്കിലും സംഭവത്തിന് ദൃക്‌സാക്ഷികളായിട്ടുണ്ടെങ്കില്‍ അവര്‍ ഗാര്‍ഡയുമായി 016669700 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

ജൂണില്‍ ലുവാസ് സ്റ്റോപ്പിലുണ്ടായ ആക്രമണത്തിമാണ് രണ്ടാമത്തെ സംഭവം. ഡബ്ലിന്‍ 8 ലെ സെന്റ് ജയിംസ് വാക്ക് ആന്‍ഡ് റൂബന്‍ സ്ട്രീറ്റില്‍ വച്ച് ഒരാള്‍ 26 വയസുകാരനെ ആക്രമിക്കുകയും അയാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. സംഭവത്തിനി ദൃക്‌സാക്ഷികളാരെങ്കിലുമുണ്ടെങ്കില്‍ കില്‍മെയ്ന്‍ ഗാര്‍ഡ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു. നമ്പര്‍ 016669700

പൊതുജനങ്ങള്‍ക്ക് ഗാര്‍ഡയുടെ കോണ്‍ഫിഡന്‍ഷ്യന്‍ നമ്പറായ 1800666111 ല്‍ വിളിച്ച് വിവരങ്ങള്‍ അറിയിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: