കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ വാതില്‍ ഭാഗം കണ്ടെത്തി

ക്വാലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370ന്റേതെന്നു കരുതുന്ന ഒരു ഭാഗവുംകൂടി കണ്ടെത്തി. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഫ്രഞ്ച് കോളനി റീ യൂണിയന്‍ ദ്വീപിലെ സെന്റ് ഡെനീസില്‍നിന്നാണു വിമാനത്തിന്റെ ഭാഗം കണ്ടെത്തിയത്. വിമാനത്തിന്റെ വാതില്‍ ഭാഗമാണ് ഇതെന്നു സംശയിക്കുന്നു.

 

കഴിഞ്ഞ ദിവസം വിമാനത്തിന്റെ ചിറകെന്നു സംശയിക്കുന്ന ഭാഗം കണ്ടെത്തിയിരുന്നു. 2014 മാര്‍ച്ച് എട്ടിനാണ് 239 പേരുമായി ക്വലാലംപുരില്‍നിന്നു ബെയ്ജിംഗിലേക്കു പോയ വിമാനം കാണാതായത്. മലേഷ്യന്‍ നഗരമായ പെനാഗിന് 230 മൈല്‍ വടക്കുകിഴക്കുവച്ചു വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: