നിരവധി അത്‌ലറ്റുകളുടെ ഉത്തേജക പരിശോധന ഫലങ്ങള്‍ ചോര്‍ന്നതായി ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയുടെ മുന്നറിയിപ്പ്

 

നിരവധി അത്‌ലറ്റിക്കുകളുടെ ഉത്തേജക പരിശോധന ഫലങ്ങള്‍ ചോര്‍ന്നതായി ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയുടെ മുന്നറിയിപ്പ്. ഇന്റനാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ ആവശ്യപ്രകാരം ഒളിപിംക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പുകളിലും മെഡലുകള്‍ നേടിയിട്ടുളള നിരവധി താരങ്ങളുടെത് ഉള്‍പ്പെടെയുളള ഉത്തജക പരിശോധ ഫലമാണ് ചോര്‍ന്നിരിക്കുന്നത്.

അയ്യായിരം അത്‌ലറ്റുകളുടെ 12000 രക്ത സാമ്പിളുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി ബ്രിട്ടീഷ് പത്രമായ സണ്‍ഡേ ടൈംസിനും ജെര്‍മന്‍ ബ്രോഡ്കാസ്റ്ററായ ഏആര്‍ഡി/ഡബ്യുആര്‍ഡിയും റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ നടന്ന ഉത്തേജക പരിശോധന ഫലങ്ങളാണ് ഇത്. ഇത് വലിയ ആരോപണമാണെന്നും പരിശോധന ഫലങ്ങള്‍ എങ്ങനെ പുറത്തായി എന്നതിനെ സംബന്ധിച്ച് പരിശോധിക്കുമെന്നും വാഡാ പ്രസിഡന്റ് സര്‍ െ്രെകഗ് റീജില്‍ പറഞ്ഞു.

ചോര്‍ന്ന റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയ വിദഗദരുടെ അഭിപ്രായത്തില്‍ എണ്ണൂറിലധികം അത്‌ലറ്റുകളുടെ രക്ത സാമ്പിള്‍ നോര്‍മല്‍ അല്ലെന്നും ഉത്തേജകം ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: