കാബിന്‍ ക്രൂ മെമ്പേഴ്‌സ് എത്തിയില്ല…എയര്‍ ഇന്ത്യ വിമാനം 15 മണിക്കൂര്‍ വൈകി

ന്യൂഡല്‍ഹി: കാബിന്‍ ക്രൂ മെമ്പേഴ്‌സ് എത്താത്തതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും ചിക്കാഗോയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം 15 മണിക്കൂര്‍ വൈകി. 329 യാത്രക്കാരുമായി ചിക്കാഗോയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനമാണ് 15 മണിക്കൂര്‍ വൈകിയത്.

ജൂലൈ 30നാണ് സംഭവം. പുലര്‍ച്ചെ 2 മണിക്കാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ വിമാനം പുറപ്പെടേണ്ട സമയമായിട്ടും ക്രൂ മെമ്പേഴ്‌സ് ആരും തന്നെ എത്തിയിരുന്നില്ല. തുടര്‍ന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നേരം 5.30നാണ് പുറപ്പെട്ടത്.

കാബിന്‍ ക്രൂ മെമ്പേഴ്‌സിന്റെ അഭാവം മൂലമാണ് വിമാനം വൈകിയതെന്ന് അയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. വിമാനം ഇത്രയും സമയം വൈകിയതില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: