കോണ്‍ഗ്രസ് എംപിമാര്‍ക്ക സസ്പെന്‍ഷന്‍…..കസ്തൂരിരംഗന്‍ റിപ്പോട്ടന്മേലുള്ള യോഗം എംപിമാര്‍ ബഹിഷ്കരിച്ചു

ന്യൂഡല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തിയതിന് 27 പ്രതിപക്ഷ എംപിമാരെ ലോക്‌സഭാ സ്പീക്കര്‍ അഞ്ചു ദിവസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷന്‍ ലഭിച്ചവരില്‍ കേരളത്തില്‍നിന്നുള്ള അഞ്ച് എംപിമാരുണ്ട്. ഇത്രയും എംപിമാരെ ഒന്നിച്ചു സസ്‌പെന്‍ഡ് ചെയ്യുന്നത് ലോക്‌സഭയുടെ ചരിത്രത്തില്‍ത്തന്നെ അപൂര്‍വം.

സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു, പ്ല കാര്‍ഡ് ഉയര്‍ത്തിക്കാട്ടി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണു സ്പീക്കര്‍ സുമിത്രാ മഹാജന്റെ സസ്‌പെന്‍ഷന്‍ നടപടി. ലളിത് മോദി വിഷയത്തില്‍ സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധ പരിപാടികള്‍ നടത്തിയുരുന്നു. ഇക്കാര്യത്തില്‍ ഇന്ന് ഉച്ചതിരിഞ്ഞു സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരുന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ജോയ്‌സ് ജോര്‍ജ് എംപിയുടെ അഭ്യര്‍ത്ഥന പ്രകാരം മന്ത്രി പ്രകാശ് ജാവഡേക്കര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത യോഗം എംപിമാര്‍ ബഹിഷ്‌കരിച്ചു.

Share this news

Leave a Reply

%d bloggers like this: