നാഗാ വിമതരുമായി കേന്ദ്രസര്‍ക്കാര്‍ സമാധാന കരാര്‍ ഒപ്പിട്ടു

 
ന്യൂഡല്‍ഹി: നാഗാലാന്‍ഡ് വിമതരുമായി കേന്ദ്ര സര്‍ക്കാര്‍ സമാധാന കരാര്‍ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നടന്ന ചടങ്ങിലാണു കരാര്‍ ഒപ്പിട്ടത്. ഇതോടെ ആറു പതിറ്റാണ്ടു നീണ്ട പ്രതിസന്ധിക്കാണു പരിഹാരം ഉണ്ടായിരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം 6.30നു പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം റേസ് കോഴ്‌സ് റോഡില്‍നിന്നു നടത്തുമെന്നു പ്രധാനമന്ത്രി വൈകുന്നേരം 6.15നു തന്നെ ട്വീറ്റ് ചെയ്തിരുന്നു. ഇതു പുതിയ ഒരു യാത്രയുടെ ആരംഭമാണെന്നും കരാര്‍ ഒപ്പിട്ട ശേഷം പ്രധാനമന്ത്രി പറഞ്ഞു.

തികച്ചും അപ്രതീക്ഷിതമായാണു കരാര്‍ ഒപ്പിട്ടത്. നാഗാലാന്‍ഡ് വിമത ഗ്രൂപ്പായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് നേതാക്കളുമായാണു കരാര്‍ ഒപ്പിട്ടിരിക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിശ്വാസമാണെന്നും ഇതിനാലാണു തങ്ങള്‍ കരാര്‍ ഒപ്പിടുന്നതെന്നും സംഘടനയുടെ നേതാക്കള്‍ പറഞ്ഞു. പരസ്പരം മനസിലാക്കാന്‍ കഴിയാതിരുന്നതിനാലാണു വിമതരുമായുള്ള പ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിക്കാന്‍ കഴിയാതിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
എജെ-

Share this news

Leave a Reply

%d bloggers like this: