ലോക്‌സഭയിലെ പ്രതിഷേധം; 25 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി : ലോക്‌സഭയിലെ വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഐപിഎല്‍ ഒത്തുകളിയിലെ പ്രധാന കുറ്റവാളിയായ ലളിത് മോദിയെ സഹായിച്ചത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്തര രാജ സിന്ധ്യയും വ്യാപം കുഭകോണത്തില്‍ പ്രതികൂട്ടിലായിരിക്കുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹാനും രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി, പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ 25 പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റു ചെയ്തത്. അടുത്ത അഞ്ചു ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. സ്പീക്കറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടുപോയി. 25 എംപിമാരുടെ സസ്‌പെന്‍ഷന്‍ തീരുന്നതുവരെ പ്രതിപക്ഷാംഗങ്ങല്‍ സഭ ബഹിഷ്‌കരിക്കുന്നതായും അറിയിച്ചു. നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷത്തെ വിവിധ പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു.

കേരളത്തില്‍ നിന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എംകെ രാഘവന്‍ എന്നിവരും സസ്‌പെന്‍ഷനിലാണ്.ലോക്്‌സഭ തുടങ്ങിയതു മുതലേ പ്രതിപക്ഷം സുഷമയുടേയും മറ്റുള്ളവരുടേയും രാജി ആവശ്യപ്പെട്ട് ബഹളം വെച്ചു. എന്നാല്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ മുന്നറിയിപ്പു നല്കിയെങ്കതിലും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതേ തുടര്‍ന്നാണ് സ്പീക്കര്‍ 25 കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്റു ചെയ്ത

Share this news

Leave a Reply

%d bloggers like this: