കേന്ദ്ര സര്‍ക്കാര്‍ അവശ്യ മരുന്നുകളുടെ വില കുറച്ചു

 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ 50ല്‍ അധികം അവശ്യമരുന്നുകളുടെ വില കുറച്ചു. ക്യാന്‍സര്‍, എയ്ഡ്‌സ് തുടങ്ങിയ മാരകരോഗങ്ങളെ പ്രതിരോധിക്കുന്നവ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ വിലയാണു കുറച്ചിരിക്കുന്നത്. ഇതോടെ ലക്ഷണക്കണക്കിന് ആളുകള്‍ക്ക് ചെറിയ വിലിയില്‍ മരുന്നുകള്‍ ലഭ്യമാകുമെന്ന് കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ അറിയിച്ചു.

വിലകുറച്ച മരുന്നുകളില്‍ ചുമ, പനി, വൈറല്‍ ഫിവര്‍, ഫ്‌ളൂ, ടൈഫോയ്ഡ്, പ്രമേഹം, രക്ത സമ്മര്‍ദം, എച്ച്‌ഐവി, അര്‍ബുധം തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകളുമുണ്ടെന്നും മന്ത്രി അറിയിച്ചു. മരുന്നുകളുടെ ഗുണനിലവാരവും വിലകുറച്ചിന്റെ പ്രയോജനം ജനങ്ങള്‍ക്കു ലഭിക്കുന്നുണ്ടോ എന്ന കാര്യവും സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കും. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊതുമേഖല മരുന്നു കമ്പനികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: