കാഷ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയിബ ഭീകരന്‍ കൊല്ലപ്പെട്ടു. തെക്കന്‍ കാഷ്മീരിലെ പുല്‍വാമയിലാണു സംഭവം. പുല്‍വാമയിലെ കാകപുര ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈന്യത്തിന്റെ ആക്രമണത്തെ തുടര്‍ന്നു രണ്ടിലേറെ തീവ്രവാദികള്‍ ഒരു വീട്ടില്‍കയറി ഒളിച്ചിരിക്കുകയാണ്. പ്രദേശം സൈന്യം വളഞ്ഞു.

തീവ്രവാദികള്‍ ഗ്രാമത്തില്‍ പ്രവേശിച്ചതായുള്ള വിവരത്തെ തുടര്‍ന്നു സൈന്യം എത്തുമ്പോള്‍ വാഹനത്തിനു നേരെ ആക്രമണം ഉണ്ടാകുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു. ഒരു തീവ്രവാദിയെ സൈന്യം കൊലപ്പെടുത്തി. മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: