ലോട്ടറിക്ക് വില കൂടുന്നു.മാറ്റങ്ങള്‍ അടുത്ത മാസം മുതല്‍

ഡബ്ലിന്‍: അടുത്തമാസം മുതല്‍ ലോട്ടറികള്‍ക്ക് ചെലവേറും. കൂടാതെ സെലക്ഷന്‍ ഗ്രിഡില്‍ രണ്ട് അക്കങ്ങള്‍കൂടി കൂടും. നാഷണല്‍ലോട്ടറി ടിക്കറ്റുകള്‍ക്ക് മൂന്ന് യൂറോ ആയിരുന്നത് നാല് യൂറോ ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് ഏറ്റവും അടിസ്ഥാന തലത്തില്‍ നിന്ന് തന്നെ നിരക്ക് മാറ്റം വരുത്തുന്നത്. പുതിയ ഓപറേറ്റര്‍മാരായ പ്രീമിയര്‍ ലോട്ടറീസ് അയര്‍ലന്‍ഡാണ് മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത്.

ലോട്ടോ പ്ലസിന് അഞ്ച് യൂറോ ആകും ചെലവ് വരിക. പ്ലേ സ്ലിപില്‍ രണ്ട് അക്കം കൂടുന്നതോടെ നമ്പറുകള്‍  47ആയി ഉയരും.  ചെറിയ പ്രൈസുകള്‍ക്ക് ഉയര്‍ന്ന തുക നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. അഞ്ച് നമ്പര്‍ ശരിയാകുന്നവര്‍ക്കും ബോണസ് ബോള്‍ ലഭിക്കുന്നവര്‍ക്കും €100,000 ലഭിക്കും. അടുത്ത മാസം മുതല്‍ ലോട്ടറി ലഭിക്കുന്നതിനുള്ള സാധ്യത 11 മില്യണില്‍ ഒന്നായി ചുരുങ്ങും. സെപ്തംബര്‍ മൂന്ന് മുതലാണ് മാറ്റം വരിക.

Share this news

Leave a Reply

%d bloggers like this: