വീട്-വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിച്ചേക്കും

ഡബ്ലിന്‍: ഡ്രൈവര്‍മാര്‍ക്കും വീട്ടുടമകള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന വീണ്ടും നേരിടേണ്ടി വന്നേക്കുമെന്ന് സൂചന. ആര്‍എസ്എയും അവീവവയും ആക്സിഡന്‍റ് ക്ലെയിമുകള്‍ കൂടുന്നുവെന്ന പരാതിയെ തുടര്‍ന്ന് പ്രീമിയം നിരക്ക് ഉയര്‍ത്തിയേക്കും. അവീവയാകട്ടെ എപ്പോഴായിരിക്കും പ്രീമിയം നിരക്ക് ഉയര്‍ത്തുന്നത് അവസാനിപ്പിക്കുകയെന്ന് പറയാനും സാധിക്കാത്ത സാഹചര്യത്തിലാണ്. കഴിഞ്ഞ വര്‍ഷം വാഹനങ്ങള്‍ക്കുള്ള പ്രീമിയം ഇരുപത് ശതമാനം ആണ് ഉയര്‍ന്നിരുന്നത്.  ഇന്‍ഷുറന്‍സ് വിദഗ്ദ്ധരാകട്ടെ ഒരു വര്‍ഷം കൂടി നിരക്ക് വര്‍ധന ഉണ്ടാകാമെന്നും വ്യക്തമാക്കിയിരുന്നു.

കമ്പനികളുടെ നഷ്ടം നികത്താന്‍ ഇപ്പോഴത്തെ പ്രീമിയം വര്‍ധനക്ക്സാധിച്ചിട്ടുണ്ടാകുമന്നാണ്  ഐറിഷ് ബ്രോക്കേഴ്സ് ആസേസിയേഷന്‍ Ciaran Phelan  വ്യക്തമാക്കുന്നത്. പ്രീമിയം വര്‍ധന മൂലം കാര്‍ഇന്‍ഷുറന്‍സിന് €400 ആയിരുന്നചെലവ് €480ലേക്ക് വര്‍ധിച്ചു.  ആര്‍എസ്എ നഷ്ടം കുറഞ്ഞതായി വ്യക്തമാക്കുമ്പോള്‍ അവീവ പ്രീമിയത്തില്‍ നിന്നുള്ള വരുമാനം ഇടിഞ്ഞതായാണ് വ്യക്തമാക്കുന്നത്. കമ്പനിക്ക് മേല്‍ സമ്മര്‍ദം ഏറുകയാണെന്ന് അവീവചീഫ് എക്സിക്യൂട്ടീവ് Hugh Hessing തുറന്ന് സമ്മതിക്കുന്നു. ഇത് മൂലം നിരക്ക് വര്‍ധന ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്.

15 വര്‍ഷവും അതിലേറെയും പഴക്കമുള്ള കാറുകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നത് അവീവ അവസാനിപ്പിച്ചിരുന്നു. ഇത് ക്ലെയിമുകളുടെ നിരക്ക് കൂട്ടാന്‍ കാരണമായേക്കുമെന്ന ഭയത്തെ തുടര്‍ന്നെടുത്ത നടപടിയുമാണ്. കെട്ടിട നിര്‍മ്മാണത്തിന് വരുന്ന ഉയര്‍ന്ന ചെലവ് ഇന്‍ഷുറസ് പ്രീമിയം വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചനയുള്ളത്. അവീവയുടെ ജനറല്‍ ഇന്‍ഷുറന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സുകളില്‍ ലാഭമുണ്ട്. യഥാക്രമം എണ്‍പത് ശതമാനം ഉയര്‍ന്ന് €45മില്യണും €25 മില്യണും ആയിരുന്നു ബിസ്നസ്. ബ്രിട്ടീഷ് കമ്പനിയായ ആര്‍എസ്എയുടെ നഷ്ടം  €23മില്യണിലാണ് ആദ്യ പകുതിയില്‍ നില്ക‍ക്കുന്നത്.  €91മില്യണ്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷം നഷ്ടമെന്നത് പരിഗണിക്കുമ്പോള്‍ നിരക്ക് കുറഞ്ഞിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: