റഷ്യന്‍ ഹാക്കര്‍മാര്‍ പെന്റഗണ്‍ ഇ-മെയില്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറി

 

വാഷിംഗ്ടണ്‍: റഷ്യന്‍ ഹാക്കര്‍മാരുടെ ആക്രമണത്തെ തുടര്‍ന്നു പെന്റഗണ്‍ ജീവനക്കാരുടെ ഇ-മെയില്‍ സംവിധാനം തകരാറിലായി. രണ്ടാഴ്ച ജീവനക്കാരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കേണ്ട സ്ഥിതിയും ഇതേത്തുടര്‍ന്നുണ്ടായി. ജൂലൈ 25-നാണു സംഭവം നടന്നത്. മിലിറ്ററി, സിവില്‍ സര്‍വീസ് തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 4,000-ല്‍ അധികം ജീവനക്കാരെയാണു പ്രശ്‌നം ബാധിച്ചത്. നിരവധി യുഎസ് മാധ്യമങ്ങളും ഇ-മെയില്‍ മരവിപ്പിക്കേണ്ടി വന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഇ-മെയില്‍ സംവിധാനത്തില്‍ കടന്നുകയറുവാനുള്ള പദ്ധതി ഹാക്കര്‍മാര്‍ തയാറാക്കിയത്. റഷ്യന്‍ സര്‍ക്കാരിന്റെ സഹായവും വിഷയത്തില്‍ ഹാക്കര്‍മാര്‍ക്കു ലഭിച്ചതായാണ് യുഎസ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന സമാന സംഭവത്തിലും റഷ്യന്‍ ഹാക്കര്‍മാര്‍ പെന്റഗണ്‍ ഇ-മെയില്‍ സംവിധാനത്തില്‍ നുഴഞ്ഞു കയറുകയും പ്രസിഡന്റ് ബറാക് ഒബാമയ്ക്കു ലഭിച്ച ചില സന്ദേശങ്ങള്‍ വായിക്കുകയും ചെയ്തിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: