ബംഗ്ലാദേശില്‍ വീണ്ടും ബ്ലോഗറെ കൊലപ്പെടുത്തി

ധാക്ക: ബംഗ്ലാദേശില്‍ വീണ്ടും ബ്ലോഗറെ കൊലപ്പെടുത്തി. നിലോയീ നീല്‍ എന്ന ബ്ലോഗറെ ധാക്കയിലെ വസതിയില്‍വച്ചാണ് ആയുധമേന്തിയ ഒരു സംഘം അതിക്രമിച്ച് കയറി കൊലപ്പെടുത്തിയത്. ഈ വര്‍ഷം ഇതോടെ ബംഗ്ലാദേശില്‍ കൊല്ലപ്പെടുന്ന ബ്ലോഗറുടെ എണ്ണം 4 ആയി.

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഗോറോണ്‍ നെയ്ബര്‍ഹുഡ് എന്ന അപ്പാര്‍ട്ട്മെന്റിലായിരുന്നു നീല്‍ താമസിച്ചിരുന്നത്. അവിടെ എത്തിയ ആക്രമി സംഘം വീട്ടിലേക്ക് ഇരച്ച് കയറി നീലിനെ വാളുകളുപയോഗിച്ച് മാരകമായി മുറിവേല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലായിരുന്നു മരണം.

എന്നാല്‍ കൊലയ്ക്ക് പിന്നില്‍ ആരാണെന്ന് പോലീസ് വ്യക്തമാക്കുന്നില്ലെങ്കില്‍ ഇസ്ലാം തീവ്രവാദി ഗ്രൂപ്പുകളില്‍ നിന്നും നീലിന് ഭീഷണിയുണ്ടായിരുന്നതായി ബംഗ്ലാദേശ് ബ്ലോഗര്‍ അന്റ് ആക്ടിവിസ്റ്റ് നെറ്റ്വര്‍ക്ക് എ.എഫ്.പി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: