ഐറിഷ് മലയാളിയുടെ അപകടമരണം…സംസ്കാരം നാളെ ഉച്ചയ്ക്ക്

മൂലമറ്റം: നാട്ടിലുണ്ടായ അപകടത്തില്‍ മരിച്ച ഐറിഷ് മലയാളി അഡ്വ ജോളി കെ മാണിയുടെ മൃതദേഹം പോസ്റ്റമാര്‍ട്ടം കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ട് പോയി. ഇന്ന് ഉച്ചയോടെ പോസ്റ്റമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് കല്ലാര്‍ക്കുട്ടിയിലെ വീട്ടിലേക്ക് കൊണ്ട് പോവാനായിരുന്നു ബന്ധുക്കളുടെ തീരുമാനം . നേരത്തെ തൊടുപുഴ മുതലക്കുളം ഹോളിഫാമിലി ആശുപത്രിയിലെ ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുമെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്.  ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച ഇന്‍ക്വിസ്റ്റും മറ്റ് നടപടികളും വേഗത്തില്‍ തന്നെ പൂര്‍ത്തിയായിരുന്നു. മുവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു പോസ്റ്റുമാര്‍ട്ടം പൂര്‍ത്തിയായത്.ഞായറാഴ്ച്ച(നാളെ)യാണ് സംസ്കാര ചടങ്ങുകള്‍. ഉച്ചയ്ക്ക് രണ്ട് മണിക്ക് കല്ലാര്‍ക്കുട്ടിയിലെ സെന്‍റ് ജോസഫ് പള്ളിയിലാണ് ചടങ്ങുകള്‍.

അയര്‍ലന്‍ഡിലെ തുള്ളാമോറില്‍  നിന്നും അവധിക്ക് നാട്ടിലെത്തിയ ഇടുക്കി കല്ലാര്‍ക്കുട്ടി സ്വദേശി കാരക്കൊമ്പില്‍ അഡ്വ ജോളി കെ മാണി (46) ഇന്നലെയാണ് വാഹനപകടത്തില്‍ മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ പാലാ മൂലമറ്റം സെന്റ് ജോസഫ് കോളജിനടുത്തുള്ള ലെയ്ക്ക് വുഡ് ഹോട്ടലിനു സമീപത്തുവെച്ചാണ് അപകടമുണ്ടായത്. പാലായില്‍ നിന്നും മൂലമറ്റത്തേക്ക് വരുന്ന വഴി ഇദ്ദേഹം സഞ്ചരിച്ച കാര്‍ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിലേക്കു ജോളിയുടെ കാര്‍ ഇടിച്ചുകയറിയതിനുശേഷം ദിശമാറി റോഡിനു സമീപത്തുള്ള കയ്യാലയില്‍ ഇടിച്ചാണു നിന്നത്. അപകടം നടക്കുമ്പോള്‍ ജോളി കാറില്‍ ഒറ്റയ്ക്കായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന ജോളിയെ വിവരമറിഞ്ഞ് കാഞ്ഞാര്‍ സ്‌റ്റേഷനിലെ പോലീസെത്തി വാതില്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത് .

തുടര്‍ന്ന് തൊടുപുഴ ചാഴിക്കാട് ആശുപത്രിയില്‍ എത്തിച്ചു. ഇതേസമയം തൊടുപുഴ നഗരത്തില്‍ തന്നെയുണ്ടായിരുന്ന ഭാര്യസഹോദരന്‍ ബെന്നിയെ പോലീസ് വിവമറിയിച്ചതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിച്ചേരുകയും ചെയ്തു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം പരിക്ക് ഗുരുതരമായതിനാല്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹേസ്പിറ്റലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ മിഷനില്‍ എത്തിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് വൈകിട്ട് ആറര മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷന്‍ എസ്‌ഐ സുധാകരന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് എസ്‌ഐ അറിയിച്ചു. തുള്ളാമോര്‍ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ എടവന സ്വദേശിയും ഇടമല കുടുംബാംഗവുമായ ലൂസിയാണ് ഭാര്യ .പാലായിലെ സഹോദരിയുടെ വീട്ടിലെത്തിയ ജോളി അവിടെനിന്നു കാറില്‍ മൂലമറ്റത്തെ ഭാര്യ വീട്ടിലേയ്ക്കു വരുന്നവഴിയാണ് അപകടം. ഭാര്യ ലൂസിയും മക്കളും മൂലമറ്റത്തെ വീട്ടിലായിരുന്നു. മക്കള്‍ അന്ന, ആല്‍ബര്‍ട്ട്. ജോളിയുടെ പിതാവ് മാണിയുടെ ചരമ വാര്‍ഷികത്തില്‍ പങ്കെടുക്കാനായാണു ഇവര്‍ നാട്ടിലെത്തിയത്.

Share this news

Leave a Reply

%d bloggers like this: