സിപിഎമ്മിനെ തൊട്ടുകളിച്ചാല്‍ വെള്ളാപ്പള്ളി അനുഭവിച്ചറിയും: പിണറായി

കോട്ടയം: ഒപ്പം ആളുണ്ടെന്നു തെറ്റിധരിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെള്ളാപ്പള്ളി നടേശന്‍ തൊട്ടുകളിക്കേണ്ടെന്നു സിപിഎം പിബി അംഗം പിണറായി വിജയന്‍. സിപിഎമ്മിനെ തൊട്ടു കളിച്ചാല്‍ വെള്ളാപ്പള്ളി അനുഭവിച്ചറിയേണ്ടി വരുമെന്നും പിണറായി മുന്നറിയിപ്പു നല്‍കി. വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയായേ അവതാര പുരുഷനായി കേരളത്തില്‍ കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ആര്‍എസ്എസ് മുന്‍പും ഇത്തരത്തില്‍ ഏജന്റുമാരെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. ഏജന്റുമാരുടെ പ്രവര്‍ത്തനം അന്നൊന്നും വിലപ്പോയിട്ടില്ലെന്നും പിണറായി പറഞ്ഞു.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതിനു മറ്റേതെങ്കിലും സംഘടനയെ സിപിഎം പഴി ചാരുന്നില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു
-എജെ-

Share this news

Leave a Reply

%d bloggers like this: