കോര്‍ക്ക് കൂടുതല്‍ സ്റ്റാര്‍ട്ട് അപുകള്‍ക്ക് സജ്ജമാകണമെന്ന് ആവശ്യം

ഡബ്ലിന്‍: കോര്‍ക്ക്ബിസ്നസ് ആശയങ്ങളും അതിന്‍റെ പ്രയോഗവും പരീക്ഷിക്കപ്പെടുന്ന സ്ഥലമാവണമെന്ന്  അഭിപ്രായവുമായി സോഫ്റ്റ് വെയര്‍  സ്ഥാപനം ടീംവര്‍ക്ക് ഡോട്ട്കോം. നിലവില്‍ ഇവിടെ കൂടുതുല്‍ സംരംഭങ്ങള്‍ ഉണ്ടാകുന്നില്ലെന്ന കുറവുണ്ട്. സ്റ്റാര്‍ട്ട് അപുകളെ പ്രോത്സാഹിപ്പിക്കുകയും സുസ്ഥിരമായി വളര്‍ത്തുന്നതിനും ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ടീംവര്‍ക്കിന്‍രെവൈസ് പ്രസിഡന്‍റായ DC Cahalane ആവശ്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ് സൗകര്യമുള്ള പ്രദേശമായി വികസിപ്പിക്കണമെന്നാണ് ടീം വര്‍ക്ക് അഭിപ്രായപ്പെടുന്നത്.

ഒരു ചെറിയ നഗരമെന്ന നിലയില്‍ കോര്‍ക്കിന് ആവശ്യം കൂടുതല്‍സ്റ്റാര്‍ അപുകളും ആശയങ്ങളുമാണ്. ഇക്കാര്യത്തില്‍ ഇപ്പോള്‍ നമ്മള്‍ പരാജയമാണെന്ന വിലയിരുത്തലാണ് ബിസ്നസ് സംഘത്തിനുള്ളത്.  ഒരു വര്‍ഷം മുമ്പ് പതിനാല് ജീവനക്കാരുണ്ടായിരുന്ന ട്രസ്റ്റ് ഈവ്  ടീം വര്‍ക്കുമായി ചേരുമ്പോള്‍ അവര്‍ക്കുണ്ടായിരുന്നത് കേവലം പതിനാല് ജീവനക്കാരായിരുന്നു. ഇന്ന് ലോകത്തിലെ വന്‍ കിട കമ്പനികള്‍ക്കൊപ്പമുള്ള പ്രൊജക്ടുകളാണ് ലഭിക്കുന്നതെന്ന് കോ ഫൗണ്ട‍ര്ഡ കൂടിയായ Cahalane വ്യക്തമാക്കുന്നു.

ഡിസ്നി, പേ പാല്‍, ഇ ബേ തുടങ്ങിയ പ്രമുഖരാണ് കമ്പനിയുമായി സഹകരിക്കുന്നത്. യുഎസില്‍ നിന്നാണ് എഴുപത് ശതമാനം ഉപഭോക്താക്കളും. ഈ വര്‍ഷം അവസാനത്തോടെ ജീവനക്കാര്‍ നൂറായി മാറുകയും ചെയ്യും. രാഷ്ട്രീയക്കാര്‍ക്ക് സ്റ്റാര്‍ട്ട് അപുകളെക്കുറിച്ച് വേണ്ടത്ര ധാരണ ഇല്ലാത്തത് പ്രശ്നമാകുന്നതായി Cahalane  അഭിപ്രായപ്പെടുന്നു. അയര്‍ലന്‍ഡില്‍ വിജയിച്ച് സ്റ്റാര്‍ട്ട് അപുകളില്‍ പലതും കോര്‍ക്കില്‍ നിന്നുള്ളതാണ്. ട്രസ്റ്റ്ഈവ്, ട്രീമെട്രിക്സ്, ടീം വര്‍ക്ക്, ബാരികേഡ്,  കണക്ട് എഗയിന്‍, ലേണ്‍ലോഡ്, ബ്രൂപ്പ് ബുക്ക്ഡ് തുടങ്ങിയ ഇത്തരത്തില്‍ മുന്നോട്ട് പോകുന്ന ഏതാനും സ്ഥാപനങ്ങളാണ്. ശരിയാം വണ്ണമുള്ള പിന്തുണ ലഭിക്കാതെ സംരംഭകനാകുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ടെല്‍ അവീവ്, ബൗള്‍ഡര്‍ തുടങ്ങിയ സ്ഥലങ്ങള്‍ വളര്‍ന്നത് മാതൃകയാക്കുകയാണ് വേണ്ടത്. ഈ ആഴ്ച്ചാവസാനം കോര്‍ക്ക് സിറ്റി ഹാളില്‍ നടക്കുന്ന സ്റ്റാര്‍ട്ട് അപ് വീക്കന്‍ഡ് നടക്കുന്നുണ്ട്. ടെക്നിക്കല്‍ ആശയമുള്ളവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: