റസല്‍കോര്‍ട്ട് ട്രോഫി ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ ഡണ്‍ഡ്രം 3 ജേതാക്കള്‍

ഡബ്ലിന്‍:റസല്‍കോര്‍ട്ട് ട്രോഫിയ്ക്ക് വേണ്ടിയുള്ള ലിന്‍സ്റ്റര്‍ അയര്‍ലന്‍ഡ് ലീഗ് ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യന്‍ ഷിപ്പില്‍ ഡണ്‍ഡ്രം 3 ടീം ജേതാക്കളായി. ഇന്നലെ വൈകിട്ട് നടന്ന മത്സരത്തില്‍ പോര്‍ട്ട്‌ലീഷ് 3 യെ, 6 വിക്കറ്റിനാണ് ഡണ്‍ഡ്രം 3 പരാജയപ്പെടുത്തിയത്

മലയാളികള്‍ക്ക് പൂര്‍ണ്ണ ആധിപത്യമുള്ള ഡണ്‍ഡ്രം 3 ഇത് രണ്ടാം തവണയാണ് റസല്‍കോര്‍ട്ട് ട്രോഫി കരസ്ഥമാക്കുന്നത്.43 റണ്‍സും 4 വിക്കറ്റും നേടിയ ഡണ്‍ഡ്രത്തിന്റെ സിജു കൊച്ചാപ്പു ചാലക്കുടിയാണ് മാന്‍ ഓഫ് ദ മാച്ച്.

പതിനെട്ട് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു.
ജേതാക്കള്‍ക്ക് ക്രിക്കറ്റ് ലിന്‍സ്റ്റര്‍ പ്രസിഡണ്ട് റോളണ്ട് ബ്രാഡ് ലി ട്രോഫികള്‍ വിതരണം ചെയ്തു.ഡണ്‍ഡ്രം 3 യ്ക്ക് വേണ്ടി ക്യാപ്റ്റന്‍ സജേഷ് സുദര്‍ശനന്‍ ട്രോഫി ഏറ്റുവാങ്ങി.

Share this news

Leave a Reply

%d bloggers like this: