ടാക്സി പ്ലേറ്റുകള്‍ ചെറുതായേക്കും…സുരക്ഷയ്ക്ക് ക്യാമറയും കമ്മ്യൂണിക്കേഷന്‍ സംവിധാനവും നിര്‍ബന്ധമാക്കാനും ആലോചന

ഡബ്ലിന്‍: ടാക്സി പ്ലേറ്റുകള്‍ ചെറുതാക്കാന്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ നീക്കം. വായുമലിനീകരണവും ഡ്രൈവിങ് ചെലവും കുറയ്ക്കുന്നതിന‍് സഹായകരുമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടിക്ക് ആലോചന നടക്കുന്നത്. ചെറിയ സൈനുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇന്ധന ചെലവ് നിലവിലുള്ള സൈനുകള്‍ക്കാവശ്യമാകുന്നതിന്‍റെ അമ്പത് ശതമാനം മാത്രം മതിയാകുമെന്ന് കണക്കാക്കുകയും ചെയ്യുന്നു.

ഇത് കൂടാതെ എല്ലാ വാഹനങ്ങളിലും സുരക്ഷയ്ക്കായി ക്യാമറ ഘടിപ്പിക്കുന്നത് സംബന്ധിച്ച പൊതു ജനാഭിപ്രായവും തേടി തുടങ്ങി. അതലോണില്‍  കഴിഞ്ഞ ആഴ്ച്ച  എഴുപത് വയസായ ടാക്സി ഡ്രൈവറെ ആക്രമിച്ച സംഭവത്തെ തുടര്‍ന്നാണ് സുരക്ഷയ്ക്ക് ക്യാമറ ഘടിപ്പിക്കുകയെന്ന ആശയത്തിലേക്ക് നീങ്ങുന്നത്.  കവര്‍ച്ചാ സംഘത്തില്‍ നിന്ന് അനവധിതവണ കുത്തേറ്റിരുന്നു ഡ്രൈവര്‍ക്ക്. സുരക്ഷ സംബന്ധിച്ച് സെപ്തംബര്‍25 വരെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നുണ്ട്.

രണ്ട് നിര്‍ദേശങ്ങള്‍ എന്‍ടിഎ പ്രസിദ്ധീകരിക്കുകയും ചെയ്തു.  ചെറി സൈനുകള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിന് സഹായകരമായിരിക്കണം. കൂടാതെ മൊബൈല്‍ കമ്മ്യൂണിക്കേഷനായി സൗകര്യം ഉണ്ടായിരിക്കണം.ഇത്  ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ്. സുരക്ഷാ പ്രശ്നം ഉണ്ടായാല്‍ വാഹനം എവിയെടെന്ന് കണ്ടെത്താന്‍ സഹായകരമാകുന്ന വിധം ആണ് കമ്മ്യൂണിക്കേഷന്‍ സംവിധാനം വേണ്ടത്. യുകെയിലും സ്വീഡനിലും ചെറിയ സൈനുകളാണ് പതിവുള്ളത്. സൈന്‍ വെയ്ക്കുന്ന കാറുകള്‍ക്ക് അമ്പത് ശതമാനം ഊര്‍ജ്ജം കൂടുതലായി വേണമെന്ന് ചില പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നുണ്ട്. ഇതാകട്ടെ  മലിനീകരണത്തിന് കൂടുതല്‍ കാരണമാകും.

ഡ്രൈവറുടെ സീറ്റ് യാത്രികരുടെ സീറ്റില്‍ നിന്ന് വേര്‍തിരിച്ച് മറയ്ക്കുന്നതടക്കം സുരക്ഷയ്ക്കായി നടപടികള്‍ ആലോചനയില്‍ ഉണ്ട്. അടുത്ത വര്‍ഷം തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: