ലെഡ് ലയിക്കുന്നത് തടയാന്‍ രാസവസ്തു പൂശുന്നത് പരിഗണനയില്‍

ഡബ്ലിന്‍:  ജലത്തില്‍ ലെഡിന്‍റെ അംശം കുറയ്ക്കുന്നതിന് ഐറിഷ് വാട്ടര്‍ രാസവസ്തു പൂശാന്‍ ഐറിഷ് വാട്ടറിന്‍റെ ആലോചന. ഇക്കാര്യത്തില്‍ സുരക്ഷിതമായ അളവ് സംബന്ധിച്ചും മറ്റും പൊതുജനങ്ങള്‍ക്ക് ഈ വര്‍ഷം അവസാനം വരെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. ലിമെറിക്ക്  സിറ്റിയിലെ ജല വിതരണത്തില്‍ സെപ്തംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓര്‍ത്തോ ഫോസ്ഫേറ്റ് ചേര്‍ക്കുന്നുണ്ട്.

രാജ്യത്ത് ലെഡ് പൈപ്പുകള്‍ 200,000  വീടുകളിലെങ്കിലും ഉള്ളതായാണ് ഐറിഷ് വാട്ടറിന്‍റെ കണക്ക്. ഐറിഷ് വാട്ടറിന്‍റെ അസറ്റ് സ്ട്രാറ്റജി തലവന്‍ ജെറി ഗ്രാന്‍റ് വ്യക്തമാക്കുന്നത് ഓര്‍ത്തോ ഫോസ്ഫേറ്റ് ലെഡ് പൈപ്പിനുള്ളില്‍ പൂശുന്നത് ലെഡിന്‍റെ അംശം ജലത്തില്‍ കലരുന്നത് കുറയ്ക്കുമെന്നാണ്. അതേ സമയം പൂര്‍ണമായും ലെഡ് ലയിച്ച് ചേരുന്നത് മാറ്റാനും സാധിക്കില്ല.  വടക്കന്‍ അയര്‍ലന്‍ഡും ഇംഗ്ലണ്ടും ഓര്‍ത്തോഫോസ്ഫേറ്റ് പൂശി ലെഡ് കലരുന്നത് പതിനഞ്ച് വര്‍ഷം മുമ്പ് കുറച്ചിരുന്നു.

അയര്‍ലന്‍ഡില്‍ ഫോസ്ഫറസ് വെള്ളത്തില്‍ കലരുന്നത് പ്രശ്നമാകാവുന്നതാണ്. ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും ജലത്തിന്‍റെ ഗുണ നിലവാരത്തെയും  ജലസ്രോതസുകളുടെ പരിസ്ഥിതിയെയും ബാധിക്കാവുന്നതാണ്. ഫോസ്ഫറസ് ഭക്ഷ്യ-പാനീയ വ്യവസായത്തില്‍ പൊതുവെ ഉപയോഗിക്കുന്നതാണ്. എന്നാല്‍ ഒരു നിശ്ചിത അളവില്‍ കൂടിയില്‍ ആല്‍ഗകള്‍ക്ക് ഗുണകരമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുക. മീനുകള്‍ക്കും ജലത്തിന്‍റെ ഗുണനിലവാരത്തിനും ഇത് ഭീഷണിയാകും. ലെഡ് പൈപ്പുകള്‍ മാറ്റുന്നത് വരെ താത്കാലിക നടപടിയന്ന നിലയിലാണ് ഫോസ്ഫറസ് പൂശാനുള്ള ആലോചന. ലെഡിന്‍റെ കാര്യത്തില്‍ സുരക്ഷിതമായി എത്ര അളവ് വരെ മനുഷ്യശരീരത്തിലെത്താം എന്നതിന് മാനദണ്ഡം നിശ്ചയിക്കപ്പെട്ടിട്ടില്ല. അത് കൊണ്ട് തന്നെ ലെഡ് പൈപ്പുകള്‍ വേഗത്തില്‍മാറ്റുന്നതാണ് ഉചിതം.  പ്രധാനപ്രശ്നം കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമാണ്.

മസ്തിഷ്ക വളര്‍ച്ചയെ കാര്യമായി തന്നെബാധിക്കുന്നതാ ലെഡ്. ഫോസ്ഫറസ് പൂശണമെങ്കില്‍ €45  മില്യണ്‍ ആകും ചെലവ് വരിക. ആവരണം നിലനിര്‍ത്തികൊണ്ട് പോകുന്നതിന് അഞ്ച് മില്യണ്‍ യൂറോയും ആവശ്യമായി വരും.€100,000  മുടക്കിയാണ് ലിമെറിക്കില്‍ പരീക്ഷണാടിസ്ഥാനത്തില്‍ഫോസ്ഫറസ് പൂശി നോക്കുന്നത്. ഇവിടെ ചുരുങ്ങിയത് നാലായിരത്തിലേറെ ലെഡ് സര്‍വീസ് പൈപ്പുകളുണ്ട്.

Share this news

Leave a Reply

%d bloggers like this: