കില്‍ക്കെന്നിയില്‍ രണ്ട് പരിചരണ കേന്ദ്രങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: കില്‍കെന്നിയില്‍ പ്രത്യേക പരിഗണന വേണ്ടവര്‍ക്ക് പരിചരണം നല്‍കുന്ന രണ്ട് കേന്ദ്രങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തല്‍.  ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ക്വളിറ്റി അതോറിറ്റിയുടെ പരിശോധനയില്‍ എലിപെട്ടി ഡൈനിങ് റൂമില്‍ ഇരിക്കുന്നതായും തീപിടുത്തത്തിനെതിരെ സുരക്ഷയ്ക്കുള്ള നടപടികളിലെ വീഴ്ച്ചയും കണ്ടെത്തി. സെന്‍റ് പാട്രിക്സ് ക്യാംപസിലാണ് ഇരു കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത്. സെന്‍റ് പാട്രിക് സെന്‍റര്‍ ലിമിറ്റഡാണ് ഇവ നടത്തുന്നത്.

ഈ വര്‍ഷം ആദ്യം ക്യംപസിലെ അഞ്ച് കേന്ദ്രങ്ങളില്‍ ഒന്നിന്‍റെ രജിസ്ട്രേഷന്‍ കോടതി അപേക്ഷ വഴി ഹിക്വ റദ്ദാക്കിയിരുന്നു. ഔര്‍ലേഡിസ് യൂണിറ്റാണ് റദ്ദാക്കിയിരുന്നത്.  പരിചരണം നല്‍കാന്‍ യോഗ്യമല്ലെന്നാണ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. തീപിടുത്തമുണ്ടായാല്‍ മുന്നറിയിപ്പ്  നല്‍കുന്നതിന് സംവിധാനമില്ല. കൂടാതെ നല്‍കുന്ന പരിചരണത്തിലും വീഴ്ച്ചയുണ്ട്.

സെന്‍റ് മൈക്കിള്‍ കേന്ദ്രത്തില്‍ മേയ്മാസത്തിലാണ് പരിശോധന നടത്തിയിരുന്നത്  21പേരായിരുന്നു ഈ സമയത്ത് ഇവിടെ പരിചരിക്കപ്പെട്ടിരുന്നത്.11  മേഖലയിലാണ് വീഴ്ച്ച കണ്ടെത്തിയിരുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ശുചിത്വമില്ലാത്തതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ആക്ഷന്‍ പ്ലാന്‍ നിര്‍ദേശിക്കുകയും ചെയ്തു.  രണ്ട് ദിവസത്തെ സമയം ആണ് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് കാണിക്കുന്നതിന് നല്‍കിയിരുന്നത് എന്നാല്‍ ഇക്കാര്യത്തില്‍ നടപടികള്‍ വ്യക്തമാക്കാന്‍ തയ്യാറിയില്ല കേന്ദ്രം. അന്തേവാസികളുടെ കുടുംബത്തില്‍ നിന്നള്ളവര്‍ ജീവനക്കാരുടെ സേവനം മികച്ചതാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്.

പ്രശ്നം ആവശ്യത്തിന് ജീവനക്കാരില്ലാത്താണെന്നും സൂചിപ്പിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. രണ്ടാമത്തെ സെന്‍റര്‍ പരിശോധിച്ചതില്‍ ആരോഗ്യപരിചരണം, നടത്തിപ്പ്, കുട്ടികളുടെ അവകാശം എന്നിവ സംബന്ധിച്ച് ഇനിയും പുരോഗതി വേണമെന്ന് വ്യക്തമാക്കുന്നു. ഏഴ് മാസമായി ഒരു കുട്ടക്ക് മാനിസകാരോഗ്യ പരിശോധന വൈകിയിരിക്കുകയാണെന്ന് ചൂണ്ടികാണിക്കുന്നു. 2014 ല്‍ തീപടുത്തവുമായി ബന്ധപ്പെട്ട് സുരക്ഷക്ക് സ്വീകരിക്കേണ്ട നടപടി വ്യക്തമാക്കിയിരുന്നെങ്കിലും  ഇത് വരെയും ഇവ കൈക്കൊണ്ടിട്ടില്ല.

Share this news

Leave a Reply

%d bloggers like this: