Aras Attracta കെയര്‍ ഹോമിലെ മൂന്നു ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു

 
ഡബ്ലിന്‍: ആര്‍ടിഇ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് Aras Attracta കെയര്‍ ഹോമിലെ 3 ജീവനക്കാരെ അന്വേഷണവിധേയമായി ജോലിയില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തിയിരിക്കുന്നതായി എച്ച്എസ്ഇ അറിയിച്ചു. ഒരു കെയര്‍ അസിസ്റ്റന്റിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ഇയാളെ ജോലിയില്‍ തുടരാന്‍ അനുവദിച്ചിരിക്കുകയാണ്.

കെയര്‍ ഹോമിലെ അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായാണ് ചില ജീവനക്കാര്‍ രോഗികളോട് മോശമായി പെരുമാറുന്നുവെന്ന് വ്യക്തമാക്കുന്ന ഡോക്യുമെന്റ്‌റി പുറത്തുവന്നതിനുശേഷം ഉടന്‍ കര്‍ശനമായ നടപടിയെടുത്തിരിക്കുന്നത്. അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുന്നത് ജീവനക്കാരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായി എന്ന മുന്‍ധാരണയുടെ അടിസ്ഥാനത്തിലല്ലെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷമേ ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന വ്യക്തമാകൂ എന്ന് എച്ച്എസ്ഇ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കെയര്‍ ഹോമിലെ അന്തേവാസികള്‍ക്ക് ലഭിക്കുന്ന സേവനങ്ങളെ ഈ നടപടികള്‍ ഒരു തരത്തിലും ബാധിക്കില്ലെന്ന് Aras Attracta ഹോമിലെ അന്തേവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എച്ച്എസ്ഇ ഉറപ്പുനല്‍കി.

-എജെ-

Share this news

Leave a Reply

%d bloggers like this: