ഗ്ലൂട്ടന്റെ സാന്നിദ്ധ്യം: ഐറിഷ് വിപണയില്‍ നിന്ന് Organic Barleygrass Powder തിരിച്ചുവിളിച്ചു

 

ഡബ്ലിന്‍: ഗ്ലൂട്ടന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഫുഡ് സപ്ലിമെന്റായ Organic Barleygrass Powder വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചു. Naturya ഇറക്കുന്ന ഗ്ലൂട്ടന്‍ ഫ്രീയെന്ന് ലേബല്‍ ചെയ്തിരിക്കുന്ന ഫുഡ് സപ്ലിമെന്റിലാണ് ഗ്ലൂട്ടന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്.

ഗ്ലൂട്ടന്‍ ഫ്രീ ഉല്‍പ്പന്നത്തില്‍ അനുവദനീയമായ തോതില്‍ കൂടുതല്‍ ഗ്ലൂട്ടന്റെ സാന്നിദ്ധ്യം Organic Barleygrass Powder ന്റെ ഒരു ബാച്ചില്‍ കണ്ടെത്തിയെന്ന് FSAI അറിയിച്ചു. ഭക്ഷണത്തില്‍ ഗ്ലൂട്ടന്റെ സാന്നിദ്ധ്യം അലര്‍ജിയുണ്ടാക്കുന്നവര്‍ക്ക് ഈ ഉത്പന്നം ദോഷം ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Naturya’s വെബ്‌സെറ്റില്‍ Organic Barleygrass Powder ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്കാവശ്യമുള്ള അയണിന്റെ മൂന്നിലൊരുഭാഗം ലഭിക്കുമെന്നും ഫ്രൂട്ട് ജ്യൂസിനൊപ്പവും ഹോട്ട് മീല്‍സിനൊപ്പവും ഇത് ഉപയോഗിക്കാമെന്നും പറയുന്നുണ്ട്. ഗ്ലൂട്ടന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്ന 502501 എന്ന ബാച്ചിന് 2017 വരെ കാലാവധിയുണ്ടെന്നാണ് ലേബലില്‍ കുറിച്ചിരിക്കുന്നത്.
-എജെ-

Share this news

Leave a Reply

%d bloggers like this: